സ്വലാതുല്‍ ഇസ്തിഖാറയെ കുറിച്ച് ഒരു പൂര്ണ വിശദീകരണം നല്കാമോ?

ചോദ്യകർത്താവ്

അബൂബക്ര്‍ സ്വിദ്ദീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഖൈറായത് എന്തെന്ന് വ്യക്തത കിട്ടാതിരിക്കുമ്പോള്‍ നിസ്കരിക്കുന്നതാണ് ഇസ്തിഖാറത്.  ഇത് സാധാരണ സുന്നത്തു നിസ്കാരങ്ങളെ പോലെയാണ്.  റക്അതുകള്‍ രണ്ട്. ആദ്യ റക്അതില്‍ വജ്ജഹ്തു (ദുആഉല്‍ ഇഫ്തിതാഹ്), ഫാതിഹ എന്നിവക്കു ശേഷം കാഫിറൂന സുറതും രണ്ടാമത്തേതില്‍ ഫാതിഹക്കു ശേഷം ഇഖ്ലാസ്വ് സൂറതും ഓതുക. സലാം വീട്ടിയതിനു ശേഷം താഴെയുള്ള ദുആ ഇരക്കുക

اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ وَأَسْتَقْدِرُكَ بِقُدْرَتِكَ وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ وَتَعْلَمُ وَلاَ أَعْلَمُ وَأَنْتَ عَلاَمُ الْغُيُوبِ اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي أَوْ قَالَ عَاجِلِ أَمْرِي وَآجِلِهِ فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي أَوْ قَالَ فِي عَاجِلِ أَمْرِي وآجلة فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِي الْخَيْرَ حَيْثُ كَانَ ثُمَّ أَرْضِنِي

(അല്ലാഹുവേ നിന്‍റെ അറിവ് മുന് നിര്‍ത്തി ഞാന്‍ നിന്നോട് ഖൈറിനെ തേടുന്നു. നിന്‍റെ ഖുദ്റത്തിനെ മുന്‍ നിര്‍ത്തി ഞാന്‍ നിന്നോട് കഴിവ് ആവശ്യപ്പെടുന്നു. നിന്‍റെ മഹത്തായ ഔദാര്യം ഞാന്‍ നിന്നോടു ചോദിക്കുന്നു. നിനക്കാണ് കഴിവുള്ളത്. എനിക്ക് കഴിവില്ല. നിനക്കാണ് അറിവള്ളത്. എനിക്ക് അറിവില്ല. നീ മറഞ്ഞ കാര്യങ്ങള്‍ വരെ നന്നായി അറിയിന്നുവനാണല്ലോ. അല്ലാഹുവേ, ഈ കാര്യം എന്‍റെ ദീനില്‍, ജീവിതത്തില്‍, അന്ത്യത്തില്‍, ഇഹത്തിലും പരത്തിലും എനിക്ക് ഖൈറാണ് എന്ന് നിനക്കറിയാമെങ്കില്‍ ഇതെനിക്ക് വിധിയാക്കിതരികയും എളുപ്പമാക്കിത്തരികയും ചെയ്യണേ. പിന്നെ അതില്‍ എനിക്ക് ബറകത് നല്‍കേണമേ. ഇനി ഈ കാര്യം എന്‍റെ ദീനിലും ജീവിതത്തിലും അന്ത്യത്തിലും ഇഹത്തിലും പരത്തിലും എനിക്ക് ശര്‍ര്‍ ആണെന്ന് നിനക്കറിയാമെങ്കില്‍ ഇത്  എന്നില്‍ നിന്ന് തിരിച്ചു കളയുകയും ഇതില്‍ നിന്ന് എന്നെ തിരിച്ചുകളയുകയും ചെയ്യേണമേ. എനിക്ക് എങ്ങനെയായാലും ഖൈറ് മാത്രം വിധിയാക്കി നിര്‍ണ്ണയിക്കേണമേ പിന്നെ ആ കാര്യത്തില്‍ എനിക്ക് സംതൃപ്തിയും നല്കേണമേ.) പിന്നീട് തന്‍റെ ആവശ്യം പ്രത്യേകം പറഞ്ഞു ദുആ ചെയ്യണം.  ദുആ ചെയ്യുമ്പോള്‍ ദുആ എല്ലാ മര്യാദകളും പാലിക്കണം. തുടക്കത്തിലും അവസാനത്തിലും ഹംദും സ്വലാതും ചൊല്ലണം.

ഒരു പ്രാവശ്യം നിസ്കരിച്ചിട്ട് ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, വ്യക്തത കിട്ടുന്നതു വരെ ഈ നിസ്കാരവും ദുആയും ആവര്‍ത്തിച്ചു കൊണ്ടിരിക്കണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter