താഴത്തെ നിലയില ബാത്ത് റൂമിന് മുകളില്‍ നമസ്കാരത്തിന് സ്ഥലം ഉണ്ടാക്കുന്നതിന്റെയും അവിടെ നമസ്കരിക്കുന്നതിന്റെയും വിധി എന്താണ് ?
ചോദ്യകർത്താവ്
അബ്ദുന്നാസര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നിസ്കാര സ്ഥലത്തിനു താഴെ ബാത്റൂമുണ്ടാകുന്നതില്‍ അപാകതയൊന്നുമില്ല. ആ സ്ഥലത്ത് നിസ്കരിച്ചാല്‍ നിസ്കാരം ശരിയാവുകയും ചെയ്യും. നജസ് നിസ്കരിക്കുന്ന സ്ഥലത്തുണ്ടാകാതിരുന്നാല്‍ (അഥവാ നിസ്കാരത്തിലെ അവയവങ്ങള്‍ വെക്കുന്നിടത്ത്) മതി. ആ സ്ഥലത്തിനു താഴെ ഉണ്ടാവുന്നതില്‍ കുഴപ്പമില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.