വെള്ളിയാഴ്ചയിലെ ജുമുഅ നിസ്കാരം നിര്‍വഹിക്കേണ്ട യഥാര്ത സമയം എപ്പോളാണ്. ദുബൈയില്‍ ചില പള്ളികളില്‍ 1.3 നും 1.45 നും ഇടയില്‍ നിസ്കരിക്കുന്നത് കണ്ടിട്ടുണ്ട്.ഇതിന്‍റെ വിധി എന്താണ്
ചോദ്യകർത്താവ്
അബൂബക്ര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വെള്ളിയാഴ്ച ജുമുഅയുടെ സമയം ളുഹ്റിന്‍റെ സമയം തന്നെയാണ്. സൂര്യന്‍ മധ്യത്തില്‍ നിന്ന് നീങ്ങിയത് മുതല്‍ ഒരു വസ്തുവിന്‍രെ നിഴല്‍ അതിന്‍റെയത്ര ആകുന്നത് വരെ (അഥവാ അസ്റ് വരെ). ചോദ്യത്തില്‍ പറഞ്ഞപ്രകാരം ഉച്ചക്ക് 1-30, 1-45 ഇടയില് ജുമുഅ നിര്‍വ്വഹിച്ചാല്‍ ശരിയാകുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.