സഹുവിന്റെ സുജൂദ് ചെയുമ്പോള് മറവിക്ക് വേണ്ടി എന്ന് പ്രത്യേകം കരുതെണ്ട്തുണ്ടോ? അത് പോലെ ഒറ്റക്ക് നിസ്കരിക്കുന്നയളെ മറ്റൊരാള് തുടരുമ്പോള് അദ്ദേഹം ഞാന് ഇമാമായി എന്ന് പ്രത്യേകം കരുതണോ?

ചോദ്യകർത്താവ്

ഉമര്‍ മഞ്ഞമ്പ്ര

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സഹ്‍വിന്‍റെ സുജൂദിനു പ്രത്യേകമായ നിയ്യത്ത് ആവശ്യമില്ല. എങ്കിലും മറ്റെന്തെങ്കിലും ആവശ്യത്തിനു ചെയ്തത് സഹ്‍വിന്‍റെ സുജൂദാക്കി മാറ്റിയാല്‍ അത് സ്വീകരിക്കുകയില്ല.

ഇമാം ഞാന്‍ ഇമാമെന്ന് പ്രത്യേകം നിയ്യത്ത് ചെയ്തില്ലെങ്കിലും അയാളുടെ നിസ്കാരം സ്വഹീഹാകും. പിന്നിലെ മഅ്മൂമിന്‍റെ തുടര്‍ച്ചയും ശരിയാകും. പക്ഷേ, ഇമാമിനു ജമാഅത്തിന്‍റെ പ്രതിഫലവും ശ്രേഷ്ടതയും ലഭിക്കണമെങ്കില്‍ ഇമാം ഇമാമാണെന്നു നിയ്യത്തു വെക്കുക തന്നെ വേണം. അത് തക്‍ബീറതുല്‍ ഇഹ്റാമിനു തൊട്ടുമുമ്പും നിസ്കാരത്തിനിടയിലൂം ഇമാമിനു ചെയ്യാവുന്നതാണ്. നിസ്കാരത്തിനിടയില്‍ ചെയ്താല്‍ അവിടം മുതലുള്ള നിസ്കാരത്തിനു ജമാഅത്തിന്‍റെ പ്രതിഫലം ലഭിക്കും. ഇനി നിസ്കാരം തുടങ്ങുമ്പോള്‍ ആരും പിന്നിലില്ലെങ്കിലും ശേഷം വന്ന് തുടരുമെന്നറിയാമെങ്കിലും ഇമാമത്തിന്‍റെ നിയ്യത്ത് തുടക്കത്തില് വെക്കാം.  മഅ്മൂമിനു തക്ബീറതുല്‍ ഇഹ്റാമിന്‍റെ തൊട്ടുമുമ്പായി തന്നെ തുടര്‍ച്ചയുടെ നിയ്യത്ത് (ഇമാമിനെ തുടര്‍ന്നു നിസ്കരിക്കുന്നു) ചെയ്യണം. ജുമുഅ നിസ്കാരത്തിനു ഇമാം തുടക്കം മുതലേ ഇമാമത് കരുതണം. അതു നിര്‍ബന്ധമാണ്.

കൂടുതലും അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter