മയ്യിത്ത് നിസ്കാരത്തില്‍ മൂന്ന്‍ സാഫ്ഫിന്‍റെ ആവശ്യകത ഉണ്ടൊ
ചോദ്യകർത്താവ്
ഫായിസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മയ്യിത്ത് നിസ്കാരത്തിനു മൂന്നു സ്വഫ്ഫുണ്ടാകല്‍ സുന്നത്താണ്. നിര്‍ബന്ധമോ നിബന്ധനയോ അല്ല. നബി(സ) പറഞ്ഞു. ((ആരുടെയെങ്കിലും മേല്‍ മൂന്നു സ്വഫ്ഫ് നിസ്കരിച്ചാല്‍ അവനു നിര്‍ബന്ധമായിരിക്കുന്നു.)) അഥവാ അവനു പൊറുത്തുകൊടുക്കപ്പെട്ടിരിക്കുന്നു. - അബൂദാവൂദ്, ഇബ്നു മാജ എന്നിവര്‍ റിപോര്‍ട്ടു ചെയ്തിരിക്കുന്നു.
ആറോ അതിലധികമോ പേര്‍ നിസ്കരിക്കാനുണ്ടാവുമ്പോഴാണ് മൂന്നു സ്വഫായി നിസ്കരിക്കല്‍ സുന്നത്താകുന്നത്. അഞ്ചുപേരാണെങ്കില്‍ രണ്ടു സ്വഫ്ഫായി നിസ്കരിക്കുന്നതാണ് സുന്നത്.
കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.