പള്ളിയില്‍ കയറിയാല്‍ ഇഖാമത്തിന് മുമ്പ് രണ്ട് റക്അത് നിസ്കരിക്കാനുള്ള സമയം ഉണ്ടെങ്കില്‍ തഹിയ്യത്താണോ അതല്ല നിസ്കാരത്തിന് മുമ്പുള്ള സുന്നത്ത് നിസ്കാരമാണോ നിര്‍വ്വഹിക്കേണ്ടത്?
ചോദ്യകർത്താവ്
മുഹമ്മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പള്ളിയില്‍ കയറിയാല്‍ ഏറ്റവും ആദ്യം നിസ്കരിക്കേണ്ടത് തഹിയ്യത് തന്നെയാണ്. ഇരിക്കുന്നതിനു മുമ്പ് നിസ്കരിക്കുന്ന ഏതു നിസ്കാരവും തഹിയ്യതായി പരിഗണിക്കും. അഥവാ ഫര്‍ളിനു മുമ്പുള്ള സുന്നത് നിസ്കരിച്ചാലും തഹിയ്യതിന്‍റെ പ്രതിഫലം ലഭിക്കും. കൂടുതല്‍ പൂര്‍ണ്ണതക്കായി തഹിയ്യത് വേറെയും സുന്നത് വേറെയും നിസ്കരിക്കാനാഗ്രഹിക്കുന്നവന്‍ ആദ്യം തഹിയ്യത് നിസ്കരിക്കുക. സമയമുണ്ടെങ്കില്‍ മുമ്പുള്ള റവാതിബ് സുന്നത് നിസ്കരിക്കുക. സമയം വിശാലമല്ലെങ്കില്‍ മുമ്പുള്ള റവാതിബ് സുന്നത്, ഫര്‍ള് നിസ്കാര ശേഷം നിര്‍വഹിക്കുക. മുമ്പുള്ള റവാതിബ് ഫര്‍ള് നിസ്കാര സമയം തുടങ്ങിയതു മുതല്‍ ആ സമയം അവസാനിക്കും വരെ അദാആയിട്ടു തന്നെ നിര്‍വ്വഹിക്കാവുന്നതാണ്. അത് ഫര്‍ള് നിസ്കാര ശേഷമാണെങ്കിലും.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.