ഹനഫി ഇമാമിന്റെ കൂടെ നിസ്കരിക്കുമ്പോള്‍ നിയ്യതിലോ വുദുവിലോ എന്തെങ്കിലും മാറ്റം വരുത്തണോ?
ചോദ്യകർത്താവ്
അസ്കര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഹനഫി ഇമാമിന്റെ കൂടെ നിസ്കരിക്കുമ്പോള്‍ ശാഫിഈ മഅ്മൂമിനു ഇതുമായി ബന്ധപ്പെട്ട് പ്രത്യേകം നിയ്യത്തോ അല്ലെങ്കില്‍ വുദുവില്‍ മാറ്റമോ വരുത്തേണ്ടതില്ല. ഹനഫീ ഇമാമിനു പിന്നില്‍ ഹനഫീ മദ്ഹബ് അനുസരിച്ചാണ് നിസ്കരിക്കുന്നതെങ്കില്‍, വുദു തുടങ്ങിയ എല്ലാ നിബന്ധനകളും ഹനഫീ മദ്ഹബു പ്രകാരം പൂര്‍ണ്ണമാകണം. ഉദാഹരണത്തിനു തലയില്‍ നിന്നു ഏറ്റവും ചുരുങ്ങിയത് മൂന്നിലൊന്നെങ്കിലും തടഞ്ഞിരിക്കണം. ഹനഫീ മദ്ഹബു പ്രകാരമാണ് നിസ്കരിക്കുന്നത് എന്ന ഒരു വിചാരം എന്തായാലുമുണ്ടായിരിക്കണമെല്ലോ.
മറ്റു മദ്ഹബുകാരുമായി തുടര്‍ന്നു നിസ്കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മുമ്പു നല്‍കിയ മറുപടിയില്‍ വായിക്കാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.