സ്ത്രീകള്‍ മയ്യിത്ത് നിസ്കരിക്കുനതിന്റെ വിധി എന്ത് എന്ന് ഒന്ന് വിശദമാക്കാമോ?
ചോദ്യകർത്താവ്
നിയാസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സ്ത്രീകള്‍ക്ക് മയ്യിത് നിസ്കരിക്കല്‍ അനുവദനീയമാണ്. സ്ത്രീകളല്ലാതെ മറ്റാരും മയ്യിത് നിസ്കരിക്കാനില്ലാത്തിടത്ത് അവര്‍ക്ക് ഫര്‍ള് കിഫായും ഒരു സ്ത്രീ മാത്രമെങ്കില്‍ ഫര്‍ള് ഐനുമാണ്. പുരുഷന്മാരുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് സുന്നത് മാത്രമാണ്. പുരുഷന്മാരുണ്ടായിരിക്കെ സ്ത്രീകള്‍ മയ്യിത്ത് നിസ്കാരം നിര്‍വ്വഹിച്ചതു കൊണ്ട് മാത്രം ഫര്‍ള് വീടുകയില്ല. മയ്യിത്ത് നിസ്കാര സമയത് ആര്‍ത്തവം മൂലം നിസ്കരിക്കാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് ഗാഇബായിട്ടോ ഖബ്റിങ്ങലോ നിസ്കരിച്ചാല്‍ ശരിയാവുകയില്ല.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.