മയ്യിത്ത് നിസ്കാരത്തില്‍ മൂന്നു സ്വഫ്ഫ് നിര്‍ബന്ധമാണോ ?
ചോദ്യകർത്താവ്
മുഹമ്മദ് ഫായിസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മയ്യിത് നിസ്കാരത്തില്‍ മൂന്നു സ്വഫ്ഫ് നിര്‍ബന്ധമല്ല. ഒരാള്‍ മാത്രം നിസ്കരിച്ചാലും നിസ്കാരം സ്വഹീഹാവുകയും ഫര്ള് കിഫാ വീടുകയും ചെയ്യും. മൂന്നു സ്വഫ്ഫായി നിസ്കരിക്കല്‍ സുന്നത്താണ്. ഒരാളുടെ മേല്‍ മൂന്നു സ്ഫ്ഫാളുകള്‍ നിസ്കരിച്ചാല്‍ അവന് പൊറുത്തുകൊടുക്കല്‍ നിര്‍ബന്ധമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ