ജമാഅത്ത് നിസ്കാരത്തില് ഒന്നാമത്തെ റക്അത്ത് കഴിഞ്ഞ് വന്ന് തുടരുന്ന ആള് വജ്ജഹത്ത് ഓതേണ്ടതുണ്ടോ
ചോദ്യകർത്താവ്
എസ്.എ സമദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ജമാഅത്തില്‍ മസ്ബൂഖായി രണ്ടാമത്തെയോ അതിനു ശേഷമുള്ളതോ റക്അതുകളില്‍ ഖിയാമില്‍ തുടര്‍ന്നാല്‍ വജ്ജഹ്തു ഓതല്‍ മസ്ബൂഖായ മഅ്മൂമിനു സുന്നത്താണ്, നിര്‍ബന്ധമില്ല. പക്ഷേ, വജ്ജഹ്തു ഓതിയതു കാരണത്താല്‍ ഇമാം റുകൂഇല്‍ പോകുന്നതിനു മുമ്പായി ഫാതിഹ പൂര്‍ത്തിയാക്കാന്‍ പറ്റിയില്ലെങ്കില്‍ അത്രയും തോത് ഫാതിഹ ഓതേണ്ടതായി വരും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.