പള്ളിയില് സുന്നത്ത് നിസ്കരിക്കുമ്പോൾ ഇഖാമതു കൊടുത്തു ജമാഅത് തുടങ്ങിയാൽ നിസ്കാരം മുറിച്ചു ജമാഅത്തിൽ ചേരാമോ? ഒറ്റയ്ക്ക് ഫര്‍ള് നിസ്കരിക്കുമ്പോൾ അടുത്ത് മറ്റൊരു ജമാഅത് പുതുതായി തുടങ്ങിയാല്‍, ഈ നിസ്കാരം സുന്നത്താക്കി രണ്ടു റക്അത്തില്‍ സലാം വീട്ടി ജമാഅത്തില്‍ ചേരാമോ?

ചോദ്യകർത്താവ്

ദിശാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇഖാമത് കൊടുത്തു കൊണ്ടിരിക്കുമ്പോഴോ ഇഖാമത് കൊടുക്കാനടുത്ത സമയതോ സുന്നത് നിസ്കാരം തുടങ്ങല്‍ കറാഹതാണ്. എന്നാല്‍ റാതിബതായ സുന്നത് നിസ്കരിച്ചു കൊണ്ടിരിക്കേ ഇഖാമത് കൊടുത്താല്‍ ജമാഅത് നഷ്ടപ്പെടുമെന്ന് ഭയമില്ലെങ്കില്‍ പൂര്‍ത്തിയാക്കണം. പൂര്‍ത്തിയാക്കുന്നതു മൂലം ജമാഅത് നഷ്ടപ്പെടുമെന്നു ഭയമുണ്ടെങ്കില്‍ സുന്നത് നിസ്കാരം മുറിച്ച് ജമാഅതില്‍ ചേരണം. ഇനി മുഥ്‍ലഖന്‍ (നിരുപാധിക) സുന്നത് നിസ്കാരമാണ് നിസ്കരിക്കുന്നതെങ്കില്‍ അത് രണ്ടു റക്അതായി ചുരുക്കി സലാം വീട്ടി ജമാഅതില്‍ പ്രവേശിക്കണം. ഇവിടെയും ജമാഅത് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ നിസ്കാരം മുറിക്കലാണ് സുന്നത്. ഫര്‍ള് നിസ്കരിക്കുകയാണെങ്കില്‍ ഫര്‍ളിനെ നിരുപാധിക സുന്നതാക്കി മാറ്റുകയും രണ്ടു റക്അത് കഴിഞ്ഞു സലാം വീട്ടി ജമാഅതില്‍ ചേരണം. മൂന്നാമത്തെ റക്അതിലേക്ക് എഴുന്നേറ്റിട്ടുണ്ടെങ്കില്‍ അവ പൂര്‍ത്തിയാക്കലാണുത്തമം. ഇവിടെയെല്ലാം ജമാഅത് നഷ്ടപ്പെടുമെന്നു കണ്ടാല്‍ നിസ്കാരം മുറിക്കല്‍ സുന്നതാണ്. പക്ഷേ, ഖദായ നിസ്കാരം വീട്ടുകയാണെങ്കിലും ജമാഅതോടൊപ്പം നിസ്കരിച്ചാല്‍ ഇപ്പോഴുള്ള ഫര്‍ളു നിസ്കാരം അല്പം സമയത്തിനു ശേഷമാകുമെന്ന ഭയമുണ്ടെങ്കിലും ഇങ്ങനെ സുന്നതാക്കി മാറ്റി ചുരുക്കല്‍ അനുവദനീയമല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter