നിസ്കാരം ഖളാഅ് ആകും എന്നു ഭയന്നാല്‍ അന്യമതസ്ഥരുടെ വീട്ടില്‍ നിന്ന് നിസ്കരിക്കാമോ?
ചോദ്യകർത്താവ്
നൂറ അഹ്‍മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ശുദ്ധിയുള്ള സ്ഥലവും അന്യമതസുഹൃത്തിന്‍റെ സമ്മതവുമുണ്ടെങ്കില്‍ അവരുടെ വീട്ടില്‍ വെച്ച് നിസ്കരിക്കാവുന്നതാണ്. അതിന് കര്‍മശാസ്ത്രപരമായി യാതൊരു പ്രശ്നവുമില്ല. നിസ്കാരം ഖളാഅ് ആയിപ്പോകുമെന്ന അവസ്ഥയിലെത്തുന്ന സമയത്തു മാത്രമല്ല, അല്ലാത്ത സമയത്തും അന്യമതസുഹൃത്തുക്കളുടെ വീട്ടില്‍ വെച്ച് നിസ്കരിക്കാവുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ