ഖളാഅ് ആയ ഫര്‍ള് നിസ്കാരത്തോടൊപ്പം സുന്നത് നിസ്കാരം സാധ്യമാകുമോ? ഉദാഹരണമായി സുബ്ഹിയോടൊപ്പം തഹിയ്യത് നിയ്യത്ത് ചെയ്താല്‍ അതിന്‍റെ പ്രതിഫലം ലഭിക്കുമോ?
ചോദ്യകർത്താവ്
രിസ്‍വാന്‍ ഇബ്റാഹീം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
മസ്ജിദില്‍ പ്രവേശിച്ചാല്‍ രണ്ട് റക്അതില്‍ കുറയാത്ത ഒരു നിസ്കാരമുണ്ടാവണം. ഇത് മറ്റു ഫര്‍ളോ സുന്നത്തോ ആയ നിസ്കാരങ്ങളോടൊപ്പം കരുതിയാല്‍ അത് നിര്‍വ്വഹിച്ച പ്രതിഫലം ലഭിക്കും. ഖളാആയ ഫര്‍ള് നിസ്കാരത്തോടൊപ്പം ഇത് സാധ്യമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.