24 മണിക്കൂറോ അതിലധികമോ നിറുത്താതെ പോകുന്ന തീവണ്ടി, അതു പോലെ വിമാന യാത്രകളില്‍ ജംഉം ഖസ്രും നിസ്കാരമെങ്ങനെ. വിമാനത്തില്‍ സുബ്ഹിന്റെ സമയത്തിന് മുമ്പ് യാത്രയിലാണ്. സബ്ഹിന്റെ സമയം കഴിഞ്ഞ ശേഷം മാത്രമേ യാത്ര അവസാനിക്കുന്നുള്ളൂ.. അപ്പോള്‍ എങ്ങനെ സുബുഹു് നിസ്കരിക്കും?
ചോദ്യകർത്താവ്
മുജീബ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
നിസ്കാരം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനകര്മ്മതമാണ്. സ്വയം ബുദ്ധിയുള്ള കാലത്തോളം അതിന്റെ ബാധ്യത ഒഴിവാകുന്നില്ല. അത് കൊണ്ട് തന്നെ നിര്ബിന്ധസമയത്ത് എങ്ങനെയാണോ സാധിക്കുന്നത് ആ രീതിയില്‍ അത് നിര്വ്വിഹിക്കണം. എല്ലാ നിബന്ധനകളുമൊത്ത് നിര്വ്വ്ഹിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ, അല്ലാത്ത പക്ഷം, ഏതൊക്കെ നിബന്ധനകള്‍ പാലിക്കാനാകുമോ അവ പാലിച്ചിരിക്കണം. മറ്റൊന്നും സാധിക്കാത്ത സമയത്ത് സീറ്റിലിരുന്ന് കൊണ്ട് ലഭ്യമായ ദിശയിലേക്ക് തിരിഞ്ഞ്, കൂടുതല്‍ കുനിഞ്ഞ് സുജൂദ് ചെയ്തും നിര്വ്വയഹിക്കാവുന്നതാണ്. അങ്ങനെ നിര്ബതന്ധനിബന്ധനകളൊക്കാതെ നിസ്കരിക്കുന്നത് ശേഷം മടക്കി നിസ്കരിക്കേണ്ടതുമാണ്.
നിശ്ചിത ദൂരം യാത്ര ചെയ്യുന്ന വ്യക്തിക്ക് നിസ്കാരം പ്രത്യേക നിബന്ധനകളോടെ ജംഉം ഖസ്റും ആക്കാവുന്നതാണ്. ളുഹ്റ്, അസ്റ് എന്നീ നിസ്കാരങ്ങളെ മുന്തിച്ച് ളുഹ്റിന്‍റെ സമയത്തോ പിന്തിച്ച് അസ്റിന്‍റെ സമയത്തോ നിസ്കരിക്കാം, അതുപോലെ, മഗരിബ്, ഇശാഅ് എന്നീ നിസ്കാരങ്ങളെയും മുന്തിച്ചോ പിന്തിച്ചോ ജംഅ് ആക്കാവുന്നതാണ്. അതിന്‍റെ രൂപവും ഓരോന്നിന്‍റെ നിബന്ധനകളുമെല്ലാം വിശദമായി ജംഉം ഖസ്റും എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.