മയ്യിത്ത് നിസ്കാരത്തില്‍ രണ്ടു സലാം വീട്ടുന്ന സമ്പ്രദായം റസൂല്‍ (സ)യില്‍ നിന്നുദ്ധരിക്കപ്പെട്ടിട്ടില്ലെന്നു സഊദി റേഡിയോയില്‍ ശ്രവിക്കാന്‍ കഴിഞ്ഞു. വാസ്തവമെന്ത്.

ചോദ്യകർത്താവ്

അലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മയ്യിത്ത് നിസ്കാരത്തില്‍, മറ്റു നിസ്കാരങ്ങളിലേതു പോലെ, ഒരു സലാം നിര്ബന്ധവും രണ്ടാമതൊന്നു സുന്നതുമാണെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം. ഒന്നു മതിയെന്നുള്ള പ്രബലമല്ലാത്ത അഭിപ്രായവുമുണ്ട്. നബി (സ) മയ്യിത്തു നിസ്കാരത്തില്‍ ഒറ്റ സലാം വീട്ടി എന്നു പറയുന്ന, താഴെ കൊടുത്ത, ഹാകിം (റ) ഉദ്ധരിച്ച ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ചിലര്‍ ഒന്നേ ഉള്ളൂ എന്നു വാദിക്കുന്നു. ( صلى رسول الله صلى الله عليه وسلم على جنازة فكبر عليها أربعاً وسلم تسليمة واحدة )   ബൈഹഖി (റ) ഉദ്ധരിച്ച ഹദീസില്‍ കാണാം നബി (സ) മയ്യിത്തു നിസ്കാരത്തില്‍ മറ്റു നിസ്കാരങ്ങളെ പോലെയായിരുന്നു സലാം വീട്ടിയിരുന്നത്.  ഹദീസ് താഴെ കൊടുത്തിരിക്കുന്നു. ( ثلاث خلال كان رسول الله صلى الله عليه وسلم يفعلهن تركهن الناس ، إحداهن التسليم على الجنازة مثل التسليم في الصلاة ) ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഇമാം അബൂഹനീഫ, ഇമാം ശാഫിഈ എന്നിവര്‍ രണ്ടു സലാം സുന്നതാണെന്നു അഭിപ്രായപ്പെട്ടു. ഇക്കാരണത്താല്‍ തന്നെ ശാഫിഈ മദ്ഹബുകളിലെ കിതാബുകളില്‍ മറ്റു നിസ്കാരത്തിലേതു പോലെ വീട്ടുക എന്നു കാണാം. അഥവാ ആദ്യത്തേത് നിര്‍ബന്ധവും രണ്ടാമത്തേതു സുന്നതുമാണ്. ഒന്നാമത്തേതിനു വലതു ഭഗത്തേക്കും രണ്ടാമത്തേതിനു ഇടതു ഭാഗത്തേക്കും തിരിയലും സുന്നതാണ്.  ഇവിടെ ((മറ്റു നിസ്കാരങ്ങളിലുള്ളതു പോലെ)) എന്ന പ്രയോഗത്തില്‍ ചില ആധുനികര്‍ ഇത് ഖിയാസാണെന്നു തെറ്റുധരിച്ചു. സത്യത്തില്‍ ഇത് മുകളില്‍ ഉദ്ധരിച്ച ഹദീസിന്‍റെ അടിസ്ഥാനത്തിലാണ് അവര്‍ അങ്ങനെ ഇബാറതു കൊടുത്തത്. ആദ്യത്തെ ഹദീസിലുള്ളത് നിര്‍ബന്ധമായതു മാത്രം സൂചിപ്പിച്ചുള്ളതും രണ്ടാമത്തേത് അതിന്‍റെ പൂര്‍ണ്ണ രൂപവുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter