നിസ്കാര ശേഷം, വെറുതെ ഒരു സുജൂദ് ചില ആളുകള് ചെയ്യുന്നതായി കാണുന്നു, (തിലാാവതിന്റെ സുജൂദ് അല്ല). കരമ ശാസ്ത്ര വിധി അറിയാൻ താല്പര്യപ്പെടുന്നു.
ചോദ്യകർത്താവ്
ശുഐബ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ദുആകള്‍ക്ക് അഭികാമ്യമായ ഇരുത്തം പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്, നിസ്കാരത്തിലെ ഇരുത്തങ്ങള്‍ പോലെ (ഒന്നാം അത്തഹിയ്യാത്തിലേയോ രണ്ടാം അത്തഹിയ്യാത്തിലേയോ) ആയിരിക്കുക എന്നതാണ്. ‘സുജൂദ്’ എന്നത് ആരാധനയാണ്. അതിന് ശുദ്ധി വേണം. ഔറത്ത് മറഞ്ഞിരിക്കണം, മറ്റു നിബന്ധനകളെല്ലാം പാലിച്ചിരിക്കണം.
നിസ്കാരത്തിലോ സുജൂദ് ഉള്‍ക്കൊള്ളുന്ന മറ്റു രൂപങ്ങളിലോ അല്ലാതെ, ദുആ ചെയ്യാനോ മറ്റോ വേണ്ടി സുജൂദ് മാത്രം ചെയ്യുന്നത് നിഷിദ്ധമാണെന്ന് പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്. ദുആ ചെയ്യാനാണെങ്കില്‍ നഫ്ല്‍ മുതലഖ് (കേവല സുന്നത്) നിസ്കരിച്ച് അതിലെ സുജൂദില്‍ ദുആ ചെയ്യാവുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.