മസ്ബൂഖ് എന്നാല്‍ ആരാണ് ? വസ്വാസ് കാരണം ഫാത്തിഹ പിന്തിയവനും മസ്ബൂഖാവുമൊ? അങ്ങിനെ വന്നാലും വജഹ്തുവില്‍ ഒതിയതിന്റെ കണക്ക് നോക്കിയാണോ?
ചോദ്യകർത്താവ്
ഉമര്‍ ഫാറൂഖ്
Aug 25, 2016
CODE :
നിസ്കാരത്തിലെ നിര്‍ത്തത്തില്‍ ഇമാമിനോടൊപ്പം ഫാതിഹ സാധാരണ ഗതിയില്‍ പൂര്‍ണ്ണമാക്കാന്‍ സമയം ലഭിക്കാത്തവനാണ് മസ്ബൂഖ്. വസ്‍വാസ് കാരണം ഫാതിഹ പിന്തിയവന്‍ മസ്ബൂഖിന്‍റെ ഗണത്തില്‍ പെടുകയില്ലെന്നതാണ് പ്രബലാഭിപ്രായം. അതിനാല്‍ അവന്‍ ഇമാമിനോടൊപ്പം റുകൂഅ് ചെയ്യാതെ ഫാതിഹ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. പക്ഷേ, ഇമാമിനേക്കാള്‍ മുന്നൂ നീണ്ട റുക്നുകള്‍ പിന്താത്തിടത്തോളമാണ് ഇങ്ങനെ ഫാതിഹ ഓതേണ്ടത്. മൂന്നൂ നീണ്ട റുക്നുകള്‍ ഇമാമിനേക്കാള്‍ പിന്തുന്നിടത്ത് അതിനു മുമ്പായി ഇമാം എവിടെയാണോ അവിടെ തുടരണം. ഇമാമിനോടൊപ്പം ചുരുങ്ങിയ റുകൂഅ് കിട്ടാത്തിടത്തോളം ആ റക്അത് ലഭിക്കുകയില്ല. അത് പിന്നീട് ഇമാമം സലാം വീട്ടിയതിനു ശേഷം വീണ്ടെടുക്കേണ്ടതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.