ശാഫി മദ്ഹബ് പ്രകാരം ഖുനൂത് മുഅക്കതായ സുന്നത്താണല്ലോ. ഞാന്‍ മദീനയിലാണ് ജോലി ചെയ്യുന്നത്. സുബ്ഹ് ജമാഅതായി നിസ്കരിക്കുമ്പോള്‍ ഇമാം ഖുനൂത് ഓതാത്തതിനാല്‍ അത് മനപ്പൂര്‍വ്വം ഒഴിവാക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്‍റെ നിസ്കാരം സ്വീകരിക്കപ്പെടുമോ. ഞാന്‍ സഹ്‍വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ

ചോദ്യകർത്താവ്

സകരിയ്യ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ശാഫിഈ മദ്ഹബു പ്രകാരം സുബ്ഹ്, റമദാനിലെ അവസാനത്തെ പകുതിയിലെ വിത്റ് എന്നിവയില്‍ ഖുനൂത് ഓതല്‍ അബ്ആദ് സുന്നത്തില്‍ പെട്ടതാണ്. അത് മറന്നോ മനപൂര്‍വ്വമോ ഒഴിവാക്കിയാല്‍ നിസ്കാരത്തിന്‍റെ അവസാനം സഹ്‍വിന്‍റെ സുജൂദ് ചെയ്യലും സുന്നത്താണ്. സുന്നത്തുകള്‍ ഒഴിവാക്കിയാലും നിസ്കാരം സ്വീകരിക്കപ്പെടുമെന്നതിനാല്‍ ഖുനൂത് മനപൂര്‍വ്വം ഒഴിവാക്കിയാലും സഹ്‍വിന്‍റെ സുജൂദ് ചെയ്തില്ലെങ്കിലും നിസ്കാരം സ്വീകാര്യമാണ്. ഖുനൂത് ഓതാത്ത ഒരു ഇമാമിനെ സുബ്ഹ്, റമദാനിലെ അവസാന പകുതിയിലെ വിത്റ് തുടങ്ങിയവിയില്‍  തുടരുമ്പോള്‍, ശാഫിഈ മദ്ഹബുകാരന്‍ സുന്നത്തായി അനുവര്‍ത്തിക്കേണ്ടത് ഇഅ്തിദാലില്‍ സ്വന്തമായി സൌകര്യപ്രദമായ രീതിയില്‍ ഖുനൂത് ഓതുക. ഏതെങ്കിലും ഒരു ദുആ ചൊല്ലിയാലും ഖുനൂതിന്‍റെ ചുരുങ്ങിയ രൂപം ആകുന്നതാണ്. പിന്നീട് ഇമാം സലാം വീട്ടിയതിനു ശേഷം സഹ്‍വിന്‍റെ രണ്ടു സുജൂദ് ചെയ്തതിനു ശേഷം സലാം വീട്ടുക. ഇതെല്ലാം സുന്നത്തായതിനാല്‍ ഇവ ഉപേക്ഷിച്ചാലും നിസ്കാരം സ്വഹീഹ് ആകുന്നതാണ്. കൂടുതലും അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter