ഒരു യാത്രയില്‍ പള്ളിയില്‍ മഗ്രിബിന്‍റെ സമയത്ത് ജമാഅത്ത് നടക്കുന്നത് കണ്ടു മഗ്രിബാണെന്ന് കരുതി ഞാനും തുടര്‍ന്നു. പക്ഷെ 2 റക്അത് കഴിഞ്ഞപ്പോള്‍ ഇമാം സലാം വീട്ടി. ഞാന്‍ വീണ്ടും ഒരു റക്അത് കൂടി നിസ്കരിച്ചു മഗ്രിബ് പൂര്‍ത്തിയാക്കി. നിസ്കാരം കഴിഞ്ഞപ്പോള്‍ ആണ് അറിഞ്ഞത് അവര്‍ ജമ്ഉം ഖസ്റും ആക്കുന്നവരാണ് എന്ന്. ഇമാമിന്‍റെ നിയ്യത്തും എന്‍റെ നിയ്യത്തും വ്യത്യസ്തമായത് കൊണ്ട് നിസ്കാരം സ്വഹീഹാവുമോ?
ചോദ്യകർത്താവ്
മനാഫ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഖസ്റായി നിസ്കരിക്കുന്നവനെ പൂര്‍ണ്ണമായി നിസ്കരിക്കുന്നവനു തുടരാവുന്നതാണ്. അതു പോലെ ഇശാ നിസ്കരിക്കുന്നവനെ മഗ്റിബു നിസ്കരിക്കുന്നവനും തുടരാം. അഥവാ മഅ്മൂമിന്‍റെയും ഇമാമിന്‍റെയും നിസ്കാരങ്ങള്‍ വ്യത്യസ്തമാവുന്നതു കൊണ്ടു കുഴപ്പമില്ല. നിങ്ങളുടെ നിസ്കാരം സ്വഹീഹാകുന്നതാണ്. എന്നാല്‍ ഖസ്റാക്കി നിസ്കരിക്കുന്നവനു പൂര്‍ണ്ണമായി നിസ്കരിക്കുന്നവനെ തുടരാന്‍ പറ്റില്ല.
കൂടുതലും അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ