മറ്റു ഫര്‍ളോ സുന്നതോ നിസ്കരിക്കവേ ഒരാള്‍ ജമാഅത്തിനു വേണ്ടി പിറകെ വന്നു തോണ്ടിയാല്‍ നാം എന്ത് ചെയ്യണം?തക്ബീറുകള്‍ ഉറക്കെ പറയേണ്ടതുണ്ടോ ?
ചോദ്യകർത്താവ്
എസ്. എ. സമദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മറ്റു ഫര്‍ളിന്‍റെയും സുന്നത്തിന്‍റെയും പിറകെയുള്ള ജമാഅത് സ്വീകാര്യമാണെന്നിരിക്കെ, ഇത്തരം സന്ദര്‍ഭങ്ങളില്‍ പിന്നില്‍ നിന്ന് ആരെങ്കില്‍ പിന്തുടരുന്നുവെന്ന് തോണ്ടിയോ മറ്റോ അറിയിച്ചാല്‍ ജമാഅത്തിന്‍റെ പ്രതിഫലം ലഭിക്കാന്‍ വേണ്ടി ഇമാമത്തിനെ കരുതണം. പിറകെയുള്ളവര്‍ക്ക് നിങ്ങളുടെ നീക്കങ്ങള്‍ അറിയാന്‍ വേണ്ടി തക്ബീറുകള്‍ ഉറക്കെയാക്കണം. ഇതെല്ലാം സുന്നത്താകുന്നു.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ