നിസ്കാര ശേഷം 33 അല്ലാഹു അക്ബറിനും ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു... എന്ന ദിക്റിനും ഇടയിൽ പലരും الله اكبر كبيرا و الحمدلله كثيرا.... എന്ന ദിക്ര്‍ ചൊല്ലുന്നു.ഹദീസില്‍ പറഞ്ഞ നൂറിനെ മറി കടക്കുന്ന ഇതിന് അടിസ്ഥാനമുണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ് സഗീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാര ശേഷം സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ എന്നിവ ഓരോന്നും 33 പ്രാവശ്യം ചൊല്ലലും അതിനു ശേഷം നൂറു തികക്കാന്‍ لا إله إلا الله وحده لا شريك له ، له الملك وله الحمد وهو على كل شيء قدير എന്നു ചൊല്ലലും സുന്നതാണ്. മറ്റൊരു ഹദീസില്‍ സുബ്ഹാനല്ലാഹ് 33, അല്ഹംദുലില്ലാഹ് 33, അല്ലാഹു അക്ബര്‍ 34 എന്നും കാണാം. രണ്ടും ശരിയാണ്. രണ്ടാലൊന്നു ചെയ്യാവുന്നതാണ്. ഹദീസുകളില്‍ വന്ന ദിക്റുകള്‍ അതു പോലെ നിറവേറ്റുകയാണ് വേണ്ടത്. അതിനിടയില്‍ മറ്റു പദങ്ങള്‍ ചേര്‍ക്കാതിരിക്കലാണ് ഉത്തമം. അങ്ങനെ ചെയ്യുമ്പോഴേ അതിന്‍റെ പൂര്‍ണ്ണതയും ഹദീസില്‍ വന്ന പ്രതിഫലവും ലഭിക്കുകയുള്ളൂ. ചോദ്യത്തില്‍ പറഞ്ഞതു പോലെയുള്ള ദിക്റുകള്‍ ഈ തസ്ബീഹ്, തഹ്മീദ്, തക്ബീര്‍, തഹ്ലീലുകള്‍ക്ക് ശേഷമോ, മുമ്പോ ചൊല്ലുന്നതാണ് നല്ലത്. കൂടുതല്‍ അറിയാനും അറിഞ്ഞതനുസരിച്ച് ജീവിക്കാനും അല്ലാഹു തൌഫീഖ് നല്‍കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter