നിര്ബന്ധപൂരവ്വം നിസ്കരിപ്പിക്കാമോ ? സൌദിയില്‍ ഇവിടുത്തെ മതവിഭാഗം (മുത്തവ്വ) നിസ്കാര സമയത്ത് നിസ്കരിക്കാത്ത മുസ്ലിംകളെ നിര്‍ബന്ധിച്ച് നിസ്കരിപ്പിക്കുകയും അവര്ക്ക് പിഴ ചുമത്തുകയും ചെയ്യാറുണ്ട്. ഇത് അനുവദനീയമോ.....?

ചോദ്യകർത്താവ്

റിയാസ് കെ. കുഴിമണ്ണ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അഞ്ചു നേരത്തെ നിസ്കരിക്കാത്തവനെ പിടിച്ചു നിസ്കരിക്കാനും തൌബ ചെയ്യാനും കല്‍പിക്കുകയും അല്ലാത്ത പക്ഷം അവനെ കൊന്നു കളയണമെന്നുമാണല്ലോ ശരീഅതിന്‍റെ നിയമം. ഒരിക്കല്‍ നബി(സ) പള്ളിയില്‍ ജമാഅതിനു നിസ്കരിക്കാന്‍ വരാത്തവരെ അവരുടെ വീടുകളിലിട്ട് കരിച്ചു കളഞ്ഞാലോ എന്നാലോചിക്കുക വരെയുണ്ടായി. ചില സമയങ്ങളില്‍ റസൂല്‍ (സ) നിസ്കാരത്തിനു തൊട്ടു മുമ്പായി ഇന്നയിന്ന ആളുകള്‍ നിസ്കാരത്തിനെത്തിയിട്ടുണ്ടോ എന്നു അന്വേഷിക്കാറുണ്ടായിരുന്നു. പത്തു വയസ്സ് പൂര്‍ത്തിയാക്കിയ കുട്ടികളെ നിസ്കരിക്കാത്തതിന്‍റെ പേരില്‍ അടിക്കല്‍ രക്ഷിതാക്കളുടെ കടമയാണല്ലോ. നിങ്ങളിലാരെങ്കിലും തിന്മ കണ്ടാല്‍ അതിനെ കൈ കൊണ്ടു നേരിടണം. അതിനു കഴിയുകയില്ലെങ്കില്‍ നാവു കൊണ്ടും അതിനു കഴിയില്ലെങ്കില്‍ ഹൃദയം കൊണ്ടു വെറുക്കണം. അത് ഏറ്റവും താഴ്ന്ന ഈമാനാകുന്നു എന്ന് റസൂല്‍ (സ) പറയുകയുണ്ടായല്ലോ. അല്ലാഹുവിന്‍റെ പ്രീതി പ്രതീക്ഷിക്കാതെ മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രം നിര്‍വ്വഹിക്കുന്ന അമലുകള്‍ക്ക് പ്രതിഫലമുണ്ടാകില്ലെങ്കിലും ഇങ്ങനെയൊരു നിയമവും ചിട്ടയും കൃത്യമായി നിസ്കാരം നിലനിര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. തുടക്കത്തില്‍ നിര്‍ബന്ധത്തിനു വഴങ്ങി വരുന്നവര്‍ ക്രമേണ അത് അവരുടെ ജീവിത ചര്യയുടെ ഭാഗമായിത്തീരുകയും നന്നാവുകയും ചെയ്യും. ഇക്കാരണത്താല്‍ തന്നെയാണ് ദീനീ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ അവിടത്തെ മാനേജ്മെന്‍റും ഉസ്താദുമാരും നിര്‍ബന്ധിച്ചു ജമാഅത്തില്‍ പങ്കെടുപ്പിക്കുന്നതും അതിനു തയ്യാറാത്തവരെ ശിക്ഷിക്കുന്നതും. നിസ്കരിക്കാന്‍ നിര്‍ബന്ധിക്കുകയും അതിന്‍റെ പേരില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാന്‍ ഭരണാധികാരിക്കു അധികാരമുണ്ട്. പിഴ ചാര്‍ത്തി ശിക്ഷിക്കാമോ എന്നത് അഭിപ്രായ വ്യത്യാസമുള്ള കാര്യമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter