മുമിനീങ്ങല്ക്കും മുമിനാതുകല്ക്കും വേണ്ടി പ്രാര്‍ത്ഥിക്കല്‍ ഖുത്ബയുടെ ശര്‍ഥ് ആണല്ലോ? ഗള്‍ഫ് രാജ്യങ്ങളില്‍ അങ്ങനെ ചെയ്തു കാണുന്നില്ല. ജുമുഅ ശരിയാവുമോ?
ചോദ്യകർത്താവ്
അസ്കര്‍ അലി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വിശ്വാസികള്‍ക്ക് പൊതുവായി ഉഖ്റവിയ്യായ ഒരു ദുആ അവസാന ഖുതുബയിലുണ്ടാവണമെന്നതാണ് നിബന്ധന. അവിടെ മുഅ്മിനാത് എന്നു പ്രത്യേകം പറയണമെന്നില്ല. ആണും പെണ്ണുമടങ്ങുന്ന വിശ്വാസി വര്‍ഗത്തെ സൂചിപ്പിക്കാന്‍ പലപ്പോഴും പുല്ലിംഗ വചനമായ മുഅ്മിനൂന്‍, മുഅ്മിനീന്‍, മുഅ്മിന്‍ എന്നിങ്ങനെ പ്രയോഗിക്കാറുണ്ടല്ലോ. ആ ദുആ يرحكم الله (അല്ലാഹു നിങ്ങളോടു കരുണ ചെയ്യട്ടെ) اللهم أجرنا من النار (അല്ലാഹുവേ ഞങ്ങളെ നരകത്തില്‍ നിന്ന് അഭയം നല്‍കേണമേ) തുടങ്ങിയ പ്രാര്‍ത്ഥനകളായാലും മതി. അപ്പോള്‍ ഖുതുബയും ജുമുഅയും ശരിയാകുന്നതുമാണ്.
ഗള്‍ഫു നാടുകളില്‍ മേല്‍ പറഞ്ഞ പ്രകാരം ദുആയില്ലാത്ത ഖുതുബ ഇതു വരെ ശ്രദ്ധയില് പെട്ടിട്ടില്ല. മാത്രമല്ല ഗള്‍ഫ് വഖ്ഫു മന്ത്രാലയങ്ങളുടെ വെബ്സൈറ്റില്‍ ശ്രദ്ധയില്‍ പെട്ട എല്ലാ ഖുതുബയിലും മുഅ്മിനീന്‍ മുഅ്മിനാത് എന്നു പ്രത്യേകം പറഞ്ഞ ദുആ തന്നെയുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.