വസ്ത്രത്തില്‍ നജസ് ഉണ്ടെന് സംശയിച്ചു പക്ഷെ ഉറപ്പില്ല അത് പോലെ മനിയ്യു പുറപെട്ടു എന് സംശയിച്ചു പക്ഷെ ഉറപ്പില്ല ഇങ്ങിനെ വരുമ്പോള്‍ ഉറപില്ലതത്തിന്റെ അടിസ്ഥാനത്തില്‍ അതില്‍ നിന്നു വൃത്തിയാകാതെ നിസ്കരിച്ചാല്‍ നിസ്കാരം സഹീഹകുമോ ?
ചോദ്യകർത്താവ്
ശിഫാസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
വസ്തുക്കള്‍ പൊതുവേ അടിസ്ഥാന പരമായി ശുദ്ധിയുള്ളതാണ്. അതിനാല്‍ അത് അശുദ്ധമായി എന്നുറപ്പില്ലാത്ത കാലത്തോളം ശുദ്ധിയുള്ളതായി കണക്കാക്കണം. വസ്ത്രത്തില്‍ നജസായോ എന്നു സംശയിച്ചാല്‍ ആ സംശയത്തിനു പ്രസക്തിയില്ല. എന്നാല്‍ വസ്ത്രത്തില്‍ നജസായി എന്നുറപ്പുണ്ടായിരുന്നു. ആ നജസ് വൃത്തിയായോ എന്നു സംശയിച്ചാല്‍ അത് നജസുള്ളതായി തന്നെ കണക്കാക്കണം.
സ്വപ്നത്തിലോ മറ്റോ സ്ഖലനമുണ്ടായതായി സംശയിക്കുകയും മനിയ്യു കാണാതിരിക്കുകയും ചെയ്താല്‍ സ്ഖലനമുണ്ടായിട്ടില്ലെന്നു ഗണിക്കണം. വസ്ത്രത്തിലോ വിരിപ്പിലോ മനിയ്യു കാണുകയും അതു മറ്റാരുടേതാവാന്‍ സാധ്യതയുമില്ലെങ്കില്‍ സ്ഖലനമുണ്ടായതായി കരുതണം. സ്ഖലനമുണ്ടായതായി അനുഭവപ്പെട്ടില്ലെങ്കിലും ശരി. മറ്റാരുടേതോ ആവാന്‍ സാധ്യതയുണ്ടോങ്കില്‍ സ്ഖലനമുള്ളതായി കരുതേണ്ടതില്ല. സ്ഖലനമുണ്ടായതായി കരുതിന്നിടത്തെല്ലാം കുളിക്കല്‍ നിര്‍ബന്ധമാണ്. മനിയ്യ നജസല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.