ഇമാം അവസാനത്തെ അത്തഹിയ്യാത്തില്‍ ആയിരിക്കുമ്പോള്‍ മഅ്മൂം ആദ്യത്തെ അത്തഹിയ്യാത്തില്‍ ആണെങ്കില്‍, മഅമൂം ഇബ്രാഹീമി സലാതും ശേഷമുള്ള ദുആയും ചൊല്ലെണ്ടാതുണ്ടോ? (ആദ്യത്തെ അത്തഹിയ്യാത്തില്‍ ഇത് രണ്ടും സുന്നത്ത് അല്ലല്ലോ?)
ചോദ്യകർത്താവ്
അലി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
മസ്ബൂഖ് ഇമാമിന്‍റെ പ്രവര്‍ത്തികളെ പിന്തുടരേണ്ടതുണ്ട്. അതുമായി ബന്ധപെട്ട സുന്നതായ ദിക്റുകള്‍ ചൊല്ലല്‍ മുവാഫിഖായ മഅ്മൂമിനെന്ന പോലെ മസ്ബൂഖായ മഅ്മൂമിനും സുന്നതാണ്. ദിക്റുകളില്ലാത്ത ഒരു സമയവും നിസ്കാരത്തിലില്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. മസ്ബൂഖിനു ആദ്യത്തെ അത്തഹിയ്യാതായി പോലും ഗണിക്കപ്പെടാത്ത വിധത്തില്‍ ഇമാമിന്‍റെ ചില അത്തഹിയ്യാതുകളില്‍ മസ്ബൂഖിനു തുടരേണ്ടി വരുമ്പോഴും അത്തഹിയ്യാതും അതേ തുടര്‍ന്നുള്ള സ്വലാതും ദുആകളും ഓതല്‍ സുന്നത്താണ്.
ആദ്യത്തെ അത്തഹിയ്യാത്തില്‍ നബി(സ)യുടെ സ്വലാത് ചൊല്ലല്‍ സുന്നതാണ്. നബി(സ)യുടെ കുടുംബത്തിന്‍റെ മേല്‍ സ്വലാത് ചൊല്ലലും ദുആയുമാണ് സുന്നത്തില്ലാത്തത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.