ഞാന്‍ സൌദിയിലാണ്. ഇവിടെ തരാവീഹിനു സ്ത്രീകള് പള്ളിയില്‍ പോകാറുണ്ട്. ജമാഅത്ത് ആയി നിസ്കരിക്കുക എന്നാ ഉദ്ദേശ്യത്തോടെ ഭാര്യയേയും പള്ളിയില്‍ തറാവീഹിനു കൂട്ടാമോ? 8 റക്അതിനു ശേഷം ഞങ്ങള്‍ റൂമില്‍ വന്നിട്ട് 20 പൂര്‍ ത്തിയാക്കിയാല്‍ മതിയോ?

ചോദ്യകർത്താവ്

അലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഫര്‍ളു നിസ്കാരങ്ങളുടെ ജമാഅതിനു പങ്കെടുക്കാനു പോലും സ്ത്രീകള്‍ പള്ളികളിലേക്കു പോകുന്നതിനെ നിരുത്സാഹപ്പെടുത്തേണ്ടിടത്ത് തറാവീഹിനു പള്ളിയില്‍ പോകുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകും. സ്ത്രീകള്‍ക്ക് പള്ളിയില്‍ നിസ്കരിക്കുന്നതിനേക്കാള്‍ ശ്രേഷ്ടത വീട്ടിനകത്തു വെച്ച് നിസ്കരിക്കലാണെന്ന് റസൂല്‍ (സ) അരുള്‍ ചെയ്തിട്ടുമുണ്ടല്ലോ. എട്ടു റക്അതിനു ശേഷം റൂമില്‍ വന്നു 20 പൂര്‍ത്തിയാക്കാവുന്നതാണ്. ഏറ്റവും ഉത്തമം 20 നിസ്കരിക്കുന്നവരെ സംഘടിപ്പിച്ച് ഒരു ജമാഅത് ഒരുക്കലാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter