ഞാന്‍ ഇമാം സലാം വീട്ടുന്നതിനു ഒരു സെകന്‍റു മുമ്പ് കൈ കെട്ടി. പക്ഷേ അത്തഹിയ്യാത്തില്‍ ഇരിക്കാന്‍ പറ്റിയില്ല. അപ്പോള്‍ ജമാഅത് കിട്ടുമോ
ചോദ്യകർത്താവ്
ശിഹാസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ജുമുഅ അല്ലാത്ത നിസ്കാരത്തിലെ ഇമാം ഒന്നാമത്തെ സലാമിന്‍റെ മീം ഉച്ചരിക്കുന്നതിനു മുമ്പായി തക്ബീറതുല്‍ ഇഹ്റാം ചൊല്ലിയാല്‍ (അഥവാ നിയ്യത്ത് വെച്ച് അല്ലാഹു അക്ബര്‍ എന്നു പറഞ്ഞാല്‍ - കൈകെട്ടല്‍ സുന്നതു മാത്രമാണ്) അവനു ജമാഅത് ലഭിക്കും. മുഴുവന്‍ നിസ്കാരവും ജമാഅതായി നിസ്കരിച്ചവന്‍റെ അത്ര പ്രതിഫലവും ശ്രേഷ്ടതയും ഇതിനു ലഭിച്ചില്ലെങ്കിലും. ഇത്തരം അവസരങ്ങളില്‍ അത്തഹിയ്യാത്തിനായി മസ്ബൂഖായ മഅ്മൂം ഇരിക്കരുത്. നേരെ നിര്‍ത്തത്തില്‍ വജ്ജഹ്തു - ഫാതിഹ ഓതി തുടങ്ങുകയാണ് വേണ്ടത്. അങ്ങനെ മനപ്പൂര്‍വ്വം ചെയ്താല്‍ അവന്‍റെ നിസ്കാരം ബാഥിലാകും. മറന്നു ഇരുന്നു പോയാല്‍ ഉടനെ നിര്‍ത്തത്തിലേക്ക് വരല്‍ നിര്‍ബന്ധമാണ്.
ജുമുഅയില്‍ ഏറ്റവും ചുരുങ്ങിയത് ഒരു റക്അതെങ്കിലും കിട്ടിയാലെ ജുമുഅ തന്നെ ശരിയാകുകയുള്ളൂ.
തക്ബീറതുല്‍ ഇഹ്റാം ചൊല്ലി കഴിയുന്നതിനു മുമ്പായി ഇമാമിന്‍റെ ആദ്യ സലാം തീര്‍ന്നിട്ടുണ്ടെങ്കില്‍ അവന്‍റെ നിസ്കാരം ജമാഅത്തിന്‍റെ ശ്രേഷ്ടതയില്ലാതെ സ്വഹീഹാകുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.