പള്ളിയില്‍ എത്തുമ്പോഴേക്കും ജമാ അത്ത് നഷ്ടപ്പെടും എന്ന് കണ്ടാല്‍ വീട്ടില്‍ വെച്ച് ഭാര്യയേയും കൂട്ടി ജമാഅത്തായി നമസ്കരിക്കാമോ? (റമദാനിലെ മഗ് രിബ് പോലെ)

ചോദ്യകർത്താവ്

മുഹമ്മദ്‌ കുഞ്ഞി.അബുദാബി.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ജമാഅതായി പള്ളിയില്‍ നിസ്കരിക്കലാണ് പുരുഷനു വീട്ടില്‍ നിന്നു നിസ്കരിക്കുന്നതിനേക്കാള്‍ ഏറെ ശ്രേഷ്ടം. പള്ളിയുടെ സമീപ വാസികള്‍ പള്ളിയില്‍ വെച്ചേ നിസ്കരിക്കാവൂ എന്ന പ്രവാചക വചനവും ശ്രദ്ധേയമാണ്.  പള്ളിയില്‍ പോകാതെ വീട്ടില്‍ ജമാഅതായി നിസ്കരിച്ചാലും ജമാഅതിന്‍റെ കൂലിയും ശ്രേഷ്ടതയും ലഭിക്കും. പള്ളിയില്‍ പോകുന്നതിന്‍റെ പ്രതിഫലം നഷ്ടപെടുമെന്നു മാത്രം.

ഇന്നു മിക്ക പള്ളികളിലും നോമ്പു തുറക്കാനുള്ള സൌകര്യമുള്ളതിനാല്‍ അതു ഉപയോഗപെടുത്തി വിശുദ്ധമായ റമദാന്‍ മാസത്തില്‍ പള്ളിയില്‍ വെച്ചു തന്നെ ജമാഅതു നിസ്കരിച്ച പ്രതിഫലം നഷ്ടപെടുത്താതെ ശ്രദ്ധിക്കാവുന്നതാണ്. അത്തരം സൌകര്യമില്ലാത്തിടത്ത്, നോമ്പു തുറക്കു ആവശ്യമായ വെള്ളം, കാരക്ക എന്നിവ കൈവശം കരുതി പള്ളിയില്‍ തങ്ങുകയും മഗ്‍രിബ് ബാങ്കു കൊടുത്തയുടനെ നോമ്പു തുറന്നു കൃത്യ സമയത്ത് ജമാഅതില്‍ പങ്കെടുക്കാവുന്നതുമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter