മഗ്രിബ് പിന്തിച്ച ഞാന്‍ പള്ളയിലേക്കെത്തുമ്പോള്‍ ഇശാ ജമാഅത്തു തുടങ്ങിയാല്‍ മഗ്രിബ് നമസ്കരിച്ചതിനുശേഷം ഇഷാ ജമാഅത്തില്‍ ചേരണോ? അതോ ഇശാ ജമാഅത്തില്‍ ചേര്‍ന്നതിനുശേഷം മഗ്രിബ് നമസ്കരിക്കണോ?
ചോദ്യകർത്താവ്
താജുദ്ദീന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
മഗ്റിബ് പിന്തിച്ച് ജംആക്കിയതാണെങ്കില്‍ ഇശാ ജമാഅതില്‍ പങ്കെടുക്കാവുന്നതാണ്. ശേഷം മഗ്റിബ് നിസ്കരിക്കുക. മഗ്റിബ് നിസ്കാരം അനുവദനീയമായ കാരണമില്ലാതെ ഖളാആയാതാണെങ്കില്‍ ഇശാഇനു മുമ്പായി നിര്‍ബന്ധമായും മഗ്റിബ് നിസ്കരിക്കണം. കാരണമുണ്ടെങ്കില്‍ ഇശാഇനു മുമ്പ് മഗ്റിബ് നിസ്കരിക്കല്‍ സുന്നതാണ്. ഇശാ നിസ്കരിക്കുന്നത് കൊണ്ട് തെറ്റു കാരനാവില്ല. ഇശാഇന്‍റെ സമയം കുടുസ്സായ അവസ്ഥയില്‍ ഇശാ തന്നെയാണ് മുന്തിക്കേണ്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.