സുബഹി നിസ്കാരത്തിലെ ഖുനൂത്തിനെ കുറിച്ച് ഹദീസ് ഉണ്ടോ എന്ന എന്‍റെ സുഹൃത്ത് ചോദിച്ചതിന് മറുപടി നല്‍കാമേ?

ചോദ്യകർത്താവ്

അബ്ദുല്ലഥീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നബി(സ) തങ്ങള്‍ മരണം വരെ സുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നുവെന്ന് സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഉദാഹരണത്തിനു ഒന്നു താഴെ കൊടുക്കുന്നു.

(أَن النَّبِي - صَلَّى الله عَلَيْهِ وَسلم - قنت شهرا يَدْعُو عَلَى قاتلي أَصْحَابه ببئر مَعُونَة (ثمَّ) ترك ، فَأَما فِي الصُّبْح فَلم يزل يقنت حَتَّى فَارق الدُّنْيَا»

((ബിഅ്റ് മഊനയില്‍ തന്‍റെ സ്വഹാബത്തിനെ വധിച്ചവര്‍ക്കെതിരില്‍ നബി (സ) ഒരു മാസം ഖുനൂതില്‍ ദുആ ചെയ്തു കൊണ്ടിരുന്നു. പിന്നീടു അതു ഉപേക്ഷിച്ചു. പക്ഷേ, സുബ്ഹിയില്‍ മരണം വരെ ഖുനൂത് ഓതിക്കൊണ്ടിരുന്നു.))

സ്വഹീഹായ സനദുകളോടെ വ്യത്യസ്ത വഴികളിലൂടെ ഇത് ദാറഖുഥ്നി (റ) അവരുടെ സുനനില്‍ റിപോര്‍ട്ട് ചെയ്തതാണ്. സമാനമായ ഹദീസുകള്‍ ഇമാം അഹ്‍മദ് (റ), ഇമാം ബൈഹഖി (റ), ഖഥീബ് (റ) എന്നിവരും റിപോര്‍ട് ചെയ്തിട്ടുണ്ട്. അബൂബക്‍ര്‍ (റ),  ഉമര്‍ (റ), ഉസ്മാന്‍ (റ), അലി (റ) എന്നീ നാലു ഖലീഫമാരും സുബ്ഹിക്കു അവസാന റക്അതില്‍ റുകൂഇനു ശേഷം ഖുനൂത് ഓതിയിരുന്നതായി ബൈഹഖി റിപോര്‍ട്ടു ചെയ്തിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter