ബാങ്ക് കൊടുക്കുമ്പോള്‍ "അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാല്ലഹ്" (സ) എന്ന് കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ലേണ്ടതുണ്ടോ?
ചോദ്യകർത്താവ്
അലി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ബാങ്കിലും ഇഖാമതിലും ((അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ്)) എന്നു പറയുമ്പോള്‍ ബാങ്കു/ഇഖാമത് കൊടുക്കുന്നവനും അതു കേള്‍ക്കുന്നവനും സ്വലാത് ചൊല്ലല്‍ സുന്നത്തില്ല. കേള്‍ക്കുന്നവന്‍ ബാങ്ക്/ഇഖാമത് കൊടുക്കുന്നവന്‍ പറയുന്നതു പോലെ ആവര്‍ത്തിച്ചു പറയലാണ് സുന്നത്. ബാങ്കു/ഇഖാമത് പൂര്‍ത്തിയാക്കിയാല്‍ സ്വലാത്തു ചൊല്ലല്‍ കൊടുത്തവനും കേട്ടവനും സുന്നത്താണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.