ഒരാള്‍ പള്ളിയില്‍ കയറുമ്പോഴേക്കും ജമാഅത്ത് ആരംഭിച്ചാല്‍, വുളൂവിന്‍റെയും, തഹിയ്യത്തിന്‍റെയും സുന്നത്ത് നിസ്കാരത്തിന്‍റെ നിയ്യത്ത് കൂടി വെച്ച് നിസ്കരിക്കാമോ?
ചോദ്യകർത്താവ്
യു.കെ.എം.കുഞ്ഞി.അബുദാബി.
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
മസ്ജിദില്‍ പ്രവേശിച്ചാല്‍ രണ്ട് റക്അതില്‍ കുറയാത്ത ഒരു നിസ്കാരമുണ്ടാവണം. അതു പോലെ വുദൂ എടുത്തു കഴിഞ്ഞാലും ഒരു നിസ്കാരം വേണം. ഇത് മറ്റു ഫര്‍ളോ സുന്നത്തോ ആയ നിസ്കാരങ്ങളോടൊപ്പം കരുതിയാല്‍ അത് നിര്‍വ്വഹിച്ച പ്രതിഫലം ലഭിക്കും. ഫര്‍ള് നിസ്കാരത്തോടൊപ്പം ഇവയുടെ കൂടി നിയ്യത് ചെയ്തു നിസ്കരിക്കാം.
നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.