നാല് റകഅത്തുള്ള സുന്നത്ത് നിസ്കാരം,ഒരു തക്ബീറത്തുല്‍ ഇഹ് റാം കൊണ്ട് നിസ്കരിക്കുമ്പോള്‍ അവസാനത്തെ അത്തഹിയ്യാത്ത് മാത്രമാണോ വേണ്ടത്?
ചോദ്യകർത്താവ്
യു.കെ.എം.കുഞ്ഞി.അബുദാബി.
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നാലു റക്അതുള്ള സുന്നതു നിസ്കാരം ഒരു തക്ബീറതില്‍ ഇഹ്റാമില്‍ ഒന്നിച്ചായി നിസ്കരിക്കുമ്പോള്‍ രണ്ടാമത്തെ റക്അതില്‍ ആദ്യത്തെ അത്തഹിയ്യാത് ഓതിനിസ്കരിക്കാം (ളുഹ്റ് നിസ്കാരം പോലെ). ആദ്യത്തെ അത്തഹിയ്യാത് ഓതാതെ അവസാനത്തേതില്‍ മാത്രം ചുരുക്കുകയും ചെയ്യാം. ആദ്യത്തെ അത്തഹിയ്യാത് ഓതിയില്ലെങ്കില്‍ എല്ലാ റക്അതിലും ഫാതിഹക്കു ശേഷം സുറത് ഓതല്‍ സുന്നതാണ്.
ഏറ്റവും ഉത്തമം ഓരോ രണ്ടു റക്അതിലും സലാം വീട്ടലാണ്.
കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.