ഞാന്‍ ഗള്ഫിലാണ്. മദ്ഹബുകള്‍ അവ്യക്തമാം വിധം പലരുടെയും പിന്നില്‍ നിസ്കരിക്കേണ്ടി വരുന്നു. ഏതു മദ്ഹബ് കാരനും ഇമാം നിന്നാല്‍ തുടരാന്‍ പറ്റുന്ന വഴിയുണ്ടോ.

ചോദ്യകർത്താവ്

ഇസ്മാഈല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

മറ്റു മദ്ഹബുകാരെ തുടര്‍ന്നാല്‍ നിസ്കാരം ശരിയാകുകയില്ലെന്ന ധാരണയില്‍ നിന്നാണ് ഈ ചോദ്യം. മഅ്മൂമിന്‍റെ വിശ്വാസ പ്രകാരം സ്വഹീഹാകും വിധത്തിലാണെങ്കില്‍ ഇമാമിന്‍റെ മദ്ഹബ് പ്രശ്നമല്ല. മിക്കവാറും എല്ലാവരുടെയും നിസ്കാരങ്ങള്‍ ശാഫിഈ മദ്ഹബില്‍ സ്വഹീഹാകുന്ന വിധത്തിലാണ്. അവര്‍ വ്യക്തമായി എതിരു ചെയ്യുന്നതേ ശ്രദ്ധിക്കേണ്ടതുള്ളൂ. ചിക്കിച്ചികഞ്ഞു അന്വേഷിക്കേണ്ട ഉത്തരവാദിത്തം മഅ്മൂമിനില്ല. ഇമാമിനെ കുറിച്ചു നല്ലതു വിചാരിക്കുകയാണ് വേണ്ടത്.

ഇമാമിന്‍റെ വിശ്വാസ പ്രകാരം ഇമാമിന്‍റെ നിസ്കാരം സ്വഹീഹായാല്‍ മതിയെന്ന് തീരെ പ്രബലമല്ലാത്ത ഒരു അഭിപ്രായം ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാര്‍ക്കിടയിലുണ്ട്.

ഇതര മദ്ഹബുകാരായ ഇമാമുമാരെ തുടര്‍ന്ന് നിസ്കരിക്കുന്നതിന്‍റെ വിധി മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. മഅ്മൂമിന്‍റെ വിശ്വാസപ്രകാരം ഇമാമിന്‍റെ നിസ്കാരം ശരിയായിരിക്കണമെന്നതാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം.

ഇമാം ഖുനൂത് ഓതാത്ത സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം.

നല്ലത് ചെയ്യാനും തിന്മ വെടിയാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter