ജനാബത് കുളിക്കുമ്പോള്‍ ദേഹത് നിന്നു വെള്ളം ബക്കറ്റിലേക്ക് തെറിച്ചാല്‍ ബക്കറ്റിലുള്ള മുഴുവന്‍ വെള്ളവും നജസാവുമോ

ചോദ്യകർത്താവ്

അസ്ലം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരിക്കല്‍ ശറഇയ്യായ നിര്‍ബന്ധ ശുദ്ധീകരണത്തില്‍ ഉപയോഗിച്ച വെള്ളത്തിനു മുസ്തഅ്മിലായ വെള്ളം എന്നാണു പറയുക. നജസ് കലര്‍ന്നിട്ടില്ലാത്ത മുസ്തഅ്മിലായ വെള്ളം ഥാഹിറാണ് (സ്വയം ശുദ്ധിയുള്ളതാണ്) പക്ഷെ ഥഹൂര്‍ (സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാനുതകുന്നതും) അല്ല. ജനാബതു കുളിക്കുമ്പോള്‍ ദേഹത്തു നിന്നു വേര്‍പെട്ട വെള്ളം രണ്ടു കുല്ലത്തില്‍ കുറവാണെങ്കില്‍ മുസ്തഅ്മിലാണ്.  അത് ഥാഹിറാണ് പക്ഷേ, ഥഹൂറല്ല.  അത് നജസോ മുതനജ്ജിസോ ആവണമെന്നില്ല. അതു പോലെ ഥഹൂറായ വെള്ളത്തിന്‍റെ മറ്റൊരു  നിബന്ധനയാണ് അതിന്‍റെ നിറം, മണം, രുചി എന്നിവയിലൊന്നും പകര്‍ച്ചയാകാതിരിക്കുക. ഇവിടെ മുസ്തഅ്മിലായ വെള്ളം രണ്ടു ഖുല്ലത്തില്‍ കുറവു വെള്ളമുള്ള ബകറ്റിലേക്കായാല്‍ അവിടെ പകര്‍ച്ചയാകാന്‍ സാധ്യതയുള്ള ഒരു ഇടത്തരം വസ്തു ഇതേ അളവില്‍ ആ വെള്ളത്തില്‍ കലര്‍ന്നാല്‍ പകര്‍ച്ച വരുമെങ്കില്‍ ബക്കറ്റിലെ വെള്ളം ഥഹൂറല്ല. അതു ശുദ്ധീകരണത്തില്‍ ഉപയോഗിക്കാന്‍ പറ്റുകയില്ല. (ഥഹൂറല്ല എന്നാല്‍ അത് നജസാണ് എന്നര്‍ത്ഥമില്ല) പകര്‍ച്ചയുണ്ടാവില്ലെങ്കില്‍ ഒരു പ്രശ്നവും ഇല്ല.  അഥവാ ചെറിയ വല്ല തുള്ളിയും ബകറ്റിലേക്ക് തെറിച്ചാല്‍ അതിന്‍റെ ശുദ്ധീകരണ യോഗ്യതയെ അത് ബാധിക്കുകയില്ല. കൂടുതല്‍ തെറിച്ചിട്ടുണ്ടെങ്കില്‍ അത് പകര്‍ച്ചയുള്ളതായി കണക്കാക്കപ്പെടും. പകര്‍ച്ചയായോ ഇല്ലയോ എന്നു സംശയിച്ചാല്‍ പകര്‍ച്ചയായിട്ടില്ലെന്നു വെക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter