പള്ളിയില ജുമാ ഖുത്ബ നടക്കുന്ന സമയത്ത് ഒരാള്‍ പള്ളിയില പ്രവേശിച്ചാല്‍ തഹിയ്യത് നിസ്കരിക്കുന്നതിന്റെ വിധി എന്ത് . അതോ അവിടെ ആ തഹിയ്യത് ഉപേക്ഷിച് ഇരുന്ന് ആ ഖുത്ബ ശ്രദ്ധിക്കലാണോ ഉത്തമം
ചോദ്യകർത്താവ്
നിയാസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഖുഥുബ നടക്കുമ്പോള്‍ പള്ളിയിലേക്ക് വരുന്ന ഒരാള്‍ക്ക് തഹിയ്യത്ത് നിസ്കരിക്കല്‍ സുന്നത്താണ്. തഹിയ്യത് വളരെ ചുരുക്കി നിസ്കരിക്കാന്‍ ശ്രമിക്കണം. പക്ഷേ, തഹിയ്യത്ത് നിസ്കരിച്ചാല്‍ ജുമുഅ നിസ്കാരത്തിന്‍റെ തക്ബീറതുല്‍ ഇഹ്റാം നഷ്ടപ്പെടുമെന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും നിസ്കാരം ഉപേക്ഷിക്കണം. തഹിയ്യത്തൊഴികെയുള്ള ഒരു നിസ്കാരവും ഖുഥുബയുടെ സമയത്ത് സീകാര്യമല്ല.
കൂടുതല്‍ അറിയാനും അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ