പള്ളിയായി വഖഫ് ചെയ്തിട്ടുണ്ടോ എന്ന് കൃത്യമായി അറിയാത്തതും എന്നാല്‍ നിസ്കാരം നിര്‍വ്വഹിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയതുമായ കെട്ടിടത്തിലോ മുറിയിലോ വെച്ച് നിസ്കരിച്ചാല്‍ പള്ളിയില്‍ വെച്ച് നിസ്കരിച്ച പ്രതിഫലം ലഭിക്കുമോ?
ചോദ്യകർത്താവ്
യു,കെ.എം.കുഞ്ഞി.അബുദാബി.
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പള്ളിയായി വഖ്ഫ് ചെയ്യപ്പെട്ടിണ്ടുന്നോ എന്നു സംശയമുള്ള സ്ഥലത്ത് നിസ്കരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വഖ്ഫ് ചെയ്തിട്ടുണ്ടെന്നുറപ്പുള്ള സ്ഥലത്ത് നിസ്കരിക്കുന്നതിനാണ്. അവിടെ ഇഅ്തികാഫിന്‍റെ പ്രതിഫലം കൂടി ലഭിക്കും. റവാതിബ് സുന്നതുകളും മുഥ്‍ലഖന്‍ സുന്നത്തുകളും നിസ്കരിക്കാന്‍ ഏറ്റവും ഉത്തമം അവനവന്‍റെ വീടുകളാണ്. ഫര്‍ളു നിസ്കാരം ജമാഅതായി പള്ളിയില്‍ നിസ്കരിക്കലാണ് ഏറ്റവും ഉത്തമം.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ