നെറ്റി മറച്ചു നിസ്കരിക്കുന്ന ഇമാമിനെ തുടര്ന്നുള്ള നിസ്കാരം ശരിയാകുമോ? തലമറക്കുന്നതോടൊപ്പം നെറ്റികൂടെ മറച്കൊണ്ടാണ് അദ്ദേഹം നിസ്കരിക്കാറുള്ളതു. അപ്പോള്‍ സുജൂദ് ശരിയാകുമോ?
ചോദ്യകർത്താവ്
ഷംനാദ്.കെ. പി , വളാഞ്ചേരി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
നെറ്റി മറച്ചുള്ള സുജൂദ് ശാഫിഈ മദ്ഹബു പ്രകാരം സ്വീകാര്യമല്ല. അങ്ങനെ നിസ്കരിക്കുന്നവനെ തുടരുന്നതും ശരിയല്ല. ഇമാമിനോടു നേരിട്ട് ഈ വിഷയം പറഞ്ഞ് ശരിപ്പെടുത്താന്‍ ശ്രമിക്കാം. അങ്ങനെയുള്ള ശ്രമം ഫലിക്കുന്നില്ലെങ്കില്‍, ഇമാമിന്‍റെ നിസ്കാരം ഇമാമിന്‍റെ വിശ്വാസ പ്രകാരം സ്വഹീഹ് ആയാല്‍ മതി എന്ന ശാഫിഈ മദ്ഹബിലെ പ്രബലമല്ലാത്ത അഭിപ്രായ പ്രകാരം നിസ്കരിക്കണം. അല്ലെങ്കില്‍ നെറ്റി മറക്കുന്നത് മൂലം നിസ്കാരം ബാഥിലാകുകയില്ലെന്ന് അഭിപ്രായമുള്ള മദ്ഹബുകള്‍ പിന്തുടരാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.