മറഞ്ഞ മയ്യിതിന്റെ മേല്‍ നിസ്കാരം ഇല്ല എന്ന് പറയപ്പെടുന്നു മറഞ്ഞ മയ്യിതുനു വേണ്ടി നിസ്കരിച്ചാല്‍ മയ്യിത്തിനു ഫലം ഉണ്ടാകില്ലേ
ചോദ്യകർത്താവ്
മുഹമ്മദ് ഇഖ്ബാല്‍ എന്. ...
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മറഞ്ഞ മയ്യിത്ത് അവയുടെ നിബന്ധനകളോടെ നിസ്കരിച്ചാല്‍ സ്വഹീഹാകുകയും അത് നിസ്കരിച്ചവര്‍ക്കും ആ മയ്യിത്തിനും അതിന്‍റെ ഫലം ലഭിക്കുമെന്നുമാണ് ശാഫിഈ മദ്ഹബിന്‍റെ അഭിപ്രായം. ഹമ്പലി മദ്ഹബിലും ഏകദേശം ഇതേ അഭിപ്രായമാണ്. എന്നാല്‍ ഇമാം അബൂ ഹനീഫ, മാലിക് എന്നിവര്‍ക്ക് ഇതില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
നബി(സ) നജാശി (റ)യുടെ മരണ വിവരം അറിഞ്ഞപ്പോള്‍ അവരുടെ മേല്‍ മദീനയില്‍ വെച്ചു മയ്യിത്തു നിസ്കരിച്ചു എന്നതാണ് മറഞ്ഞ മയ്യിത്തിനു മേല്‍ നിസ്കരിക്കാമെന്നതിനു തെളിവ്. ഇത് നബി(സ)ക്ക് പ്രത്യേകമായിരുന്നുവെന്നതിനു തെളിവുകളില്ല.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.