അറിയാതെ ശരീരത്തില്‍ നജസായാല്‍, അങ്ങനെ നിസ്കരിച്ചാല്‍ നമസ്കാരം സ്വഹീഹാകുമോ? നമസ്കരിക്കുമ്പോള്‍ ശ്രദ്ധ തെറ്റി പോയാല്‍ നമസ്കാരം ശരിയാകുമോ?
ചോദ്യകർത്താവ്
സുഹൈല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ശരീരത്തില്‍ നജസുണ്ടെന്നറിയാതെ ആ നജസുമായി നിസ്കരിച്ചാല്‍ നിസ്കാരം സ്വഹീഹ് ആകുകയില്ല. നജസുണ്ടെന്ന് അറിഞ്ഞാല്‍ അത് മടക്കി നിസ്കരിക്കണം. നിസ്കാരത്തില്‍ ശ്രദ്ധ തെറ്റിപോയാല്‍ നിസ്കാരം ശരിയാകും. പക്ഷേ, നിസ്കാരത്തില്‍ ശ്രദ്ധയോടെ ചെയ്ത ഭാഗത്തിനെ പ്രതിഫലം ലഭിക്കുകയുള്ളൂ.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.