ഞാന്‍ 12:30ന് ളുഹ്റ് നിസ്ക്കരിച്ചു വരുമ്പോള്‍ എന്‍റെ മാനേജര്‍ തിരക്കുള്ള സമയത്ത് നിസ്ക്കരിക്കാന്‍ പോയതിന് കയര്‍ത്തു സംസാരിക്കുകയും നിസ്ക്കാരം പിന്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഒരു തിരക്കും ഉണ്ടായിരുന്നില്ല. റമളാന്‍ മാസത്തില്‍ ഞാന്‍ എന്ത് ചെയ്യണം, അദ്ദേഹത്തിന്‍റെ വെറുപ്പ് സമ്പാദിച്ചു കൊണ്ട് നിസ്ക്കരിക്കണമോ അതോ പിന്തിക്കണമോ? സാഹചര്യത്തിന് അനുസരിച്ച മറുപടി പ്രതീക്ഷിക്കുന്നു.

ചോദ്യകർത്താവ്

സനഫ് റഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

ബുദ്ധിയുള്ള കാലത്തോളം നിസ്കാരം ഒഴിവാക്കാനുള്ള പഴുതുകളില്ല. നിസ്കാരം സമയത്തു നിര്‍വ്വഹിക്കേണ്ട ആവശ്യകതയും അതിന്‍റെ ശ്രേഷ്ഠതയും നിങ്ങളുടെ മാനേജറെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുക. അദ്ദേഹം ദാര്‍ഷ്ഠ്യം കൈവെടിയാന്‍ സന്നദ്ധനായില്ലെങ്കില്‍ മേലധികാരികളെ സമീപിക്കുന്നതും ആലോചിക്കാവുന്നതാണല്ലോ.  നിസ്കാരം ഖദാആകുന്ന തരത്തില്‍ പിന്തിക്കല്‍ ഒരു നിലക്കും അനുവദനീയമല്ല. അതിനു മതാപിതാക്കളോ ഭരണാധികാരികളോ നിര്‍ബന്ധിച്ചാല്‍ പോലും അത് അനുവദിനീയമല്ല. അങ്ങനെ അവരുടെ വെറുപ്പുണ്ടാകുന്നതില്‍ യാതൊരു പ്രശ്നവുമില്ല. ഖദാആകാത്ത വിധം പിന്തിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതില്‍ മാനേജറെ അനുസരിക്കുന്നതില്‍ വിരോധമില്ല.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

 

ASK YOUR QUESTION

Voting Poll

Get Newsletter