രാവിലെ നാലു മണിക്ക് ബസ്സില്‍ യാത്ര തുടങ്ങുകയും പതിനൊന്നു മണിക്ക് ശേഷം ഉദ്ദേശിച്ച സ്ഥലത്ത് എത്തിച്ചേരുകയും ചെയ്യുന്ന ഒരാള്‍ക്ക് സുബഹി നിസ്ക്കാരം സമയം ആകാതെ നാലു മണിക്ക് മുമ്പ്‌ നിസ്കരിക്കാന്‍ പറ്റുമോ ?

ചോദ്യകർത്താവ്

ഇര്‍ഷാദ് സി.കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഒരു നിസ്കാരവും അതിന്‍റെ സമയത്തിനു മുമ്പ് നിര്‍വ്വഹിച്ചാല്‍ ശരിയാവുകയില്ല. സമയം ആവലും ആയെന്ന് അറിയലും നിസ്കാരത്തിന്‍റെ നിര്‍ബന്ധ നിബന്ധനയാണ്. സുബ്‍ഹി നിസ്കാരം ഉപേക്ഷിച്ചുള്ള ബസ് യാത്ര ഉപേക്ഷിക്കുക തന്നെ വേണം. താങ്കള്‍ പറഞ്ഞതു പോലെ സുബ്ഹ് നിസ്കാര സമയം തുടങ്ങുന്നതിനു മുമ്പ് തുടങ്ങി പതിനൊന്നു മണിക്കു അവസാനിക്കുന്ന ബസ് യാത്രയിലുള്ള പരിഹാരം താഴെ കൊടുക്കുന്നു.

യാത്ര നേരത്തെയാക്കുകയോ നിസ്കാര ശേഷം യാത്ര തുടങ്ങുകയോ ചെയ്യുക. അതിനു സാധ്യമല്ലെങ്കില്‍ യാത്രമധ്യേ സുബ്ഹ് ഖദാഅ് ആകുന്നതിനു മുമ്പ് നിസ്കരിക്കാനുള്ള ഏര്‍പ്പാടു ചെയ്യണം. അതിനും സാധ്യമല്ലെങ്കില്‍, യാത്ര ഉപേക്ഷിക്കല്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെടുക പോലെയുള്ള, വലിയ പ്രതിസന്ധികള്‍ക്ക് കാരണമാകുമെങ്കില്‍ നിസ്കാര സമയത്ത് ബസില്‍ വെച്ച്  സാധ്യമായത്ര നിബന്ധനകള്‍ പാലിച്ച്, സാധ്യമായത്ര റുക്നുകള്‍ അതിന്‍റെ യാഥാ രൂപത്തില്‍ ചെയ്യാന്‍ ശ്രമിച്ച് നിസ്കരിക്കുക.  പിന്നീട് അത് ഖദാ വീട്ടുകയും ചെയ്യുക.  അത്ര വലിയ പ്രതിസന്ധികളോ പ്രയാസങ്ങളോ യാത്ര ഉപേക്ഷിക്കുന്നതു മൂലം ഉണ്ടാവുകയില്ലെങ്കില്‍ ആ യാത്ര ഉപേക്ഷിക്കുകയാണ് നല്ലത്. പതിവായി സുബ്‍ഹ് നഷ്ടപ്പെടുന്ന തരത്തിലുള്ള ജോലികളോ ബിസിനസ്സോ ഉണ്ടെങ്കില്‍ അത് ഉപേക്ഷിക്കുന്നതിലാണ് ഖൈറും ബറകതും.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter