വേറെ മദ്ഹബ് ഇമാം വിത്റ് 3 രക്അത് ഒരുമിച്ച് നിസ്കരികുന്നു .അവരെ തുടര്‍ന്ന് അതുപോലെ നിസ്കരിക്കാന്‍ പറ്റുമോ ?
ചോദ്യകർത്താവ്
ഫയാസ് മുഹമ്മദ് അലി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ശാഫിഈ മദ്ഹബു പ്രകാരം വിത്റ് മൂന്നു റക്അത് നിസ്കരിക്കുമ്പോള്‍ ആദ്യം റക്അത് നിസ്കരിച്ച് സലാം വീട്ടിയതിനു ശേഷം ഒരു റക്അത് തനിയെ നിസ്കരിക്കലാണ് ഏറ്റവും ഉത്തമമായ രൂപം. മൂന്നു റക്അതും ഒന്നിച്ചു നിസ്കരിക്കലും അനുവദനീയമാണ്. മൂന്നു റക്അത് ഒന്നിച്ച് വിത്റ് നിസ്കരിക്കുന്നവനെ തുടര്‍ന്നു നിസ്കരിക്കാം. ഹനഫികള്‍ മൂന്നാം റക്അതില്‍ ഖിയാമില്‍ ഖുനൂത് ഓതുന്ന സമയം ഖുര്‍ആനോ ദുആകളോ ഖുനൂത് തന്നെയോ ഓതലാണ് മൌനം പാലിക്കുന്നതിനേക്കാള്‍ നല്ലത്.
കൂടുതലും അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ