ഹനഫീ പള്ളിയില്‍ ജുമുഅ നിസ്ക്കരിച്ചാല്‍ സ്വഹീഹാകുമൊ?
ചോദ്യകർത്താവ്
ഉനൈസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മഅ്മൂമിന്‍റെ വിശ്വാസ പ്രകാരം ഇമാമിന്‍റെ നിസ്കാരം സ്വഹീഹാകണമെന്നത് ജമാഅത് നിസ്കാരത്തിന്‍റെ നിബന്ധനയാണ്. ഏതാണ്ട് എല്ലാ ഹനഫീ ഇമാമുമാരുടെയും നിസ്കാരം ശാഫിഈ പ്രകാരം സ്വഹീഹായിട്ടു തന്നെയാണ്. പ്രകടമായ പൊരുത്തേക്കേടുകള്‍ ഇല്ലെങ്കില്‍ ഹനഫിയുടെ പിന്നിലെ ജുമുഅ നിസ്കാരം ശരിയാകുന്നതാണ്. മറ്റു മദ്ഹബുകാരെ തുടരുന്നതിനെ കുറിച്ച് മുമ്പ് വിശദീകരിച്ചത് കൂട്ടി വായിക്കാവുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.