യു.എ.ഇയില്‍ ഒരു ദ്വീപിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. 500-600ഒാളം പേരുള്ള ഞങ്ങള്‍ എല്ലാവരും വിദേശികളാണ്.ഇവിടെ ജുമുഅ നിസ്ക്കാരത്തിന്‍റെ വിധിയെന്ത്? ജുമുഅക്ക് ശേഷം ളുഹ്‍ര്‍ നിസ്ക്കരിക്കണമോ?

ചോദ്യകർത്താവ്

അഹ്മദ് അബ്ദു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ശാഫിഈ മദ്ഹബു പ്രകാരം ജുമുഅ ശരിയാകണമെങ്കില്‍ സ്വദേശികളായ പ്രായപൂര്‍ത്തിയെത്തിയ നാല്‍പതു പുരുഷന്മാര്‍ ചുരുങ്ങിയതു നിര്‍ബന്ധമാണ്. (മറ്റു ചില മദ്‍ഹബുകളില്‍ നാലും മൂന്നും ആളുകള്‍ മതിയാകും). ഒരിടത്ത് അത്തരത്തിലുള്ള നാല്പതു പേരില്ലെങ്കില്‍ അവിടെ ജുമുഅ നിസ്കരിക്കാതെ അടുത്ത പ്രദേശങ്ങളിലെ ജുമുഅയില്‍ പങ്കെടുക്കുകയാണ് വേണ്ടത്. അടുത്ത പ്രദേശത്തെ ജുമുഅ ബാങ്ക് കേള്‍ക്കുന്നുണ്ടെങ്കില്‍ അവിടേക്ക് ജുമുഅക്ക് പോകല്‍ നിര്‍ബന്ധമാണ്.  അടുത്ത പ്രദേശത്തെ ജുമുഅ ബാങ്ക് കേള്‍ക്കാത്തവര്‍ക്ക് അവിടെ ളുഹ്റ് ജമാഅതായി നിസ്കരിക്കാവുന്നതാണ്. മറ്റു മദ്ഹബു പ്രകാരം ജുമുഅ നടക്കുന്നുണ്ടെങ്കില്‍ ആ മദ്ഹബു പിന്‍പറ്റി ജുമുഅ നിസ്കരിക്കാന്‍ ശ്രമിക്കലാണ് ഉത്തമം. ഒരിടത്ത് ദീര്‍ഘ കാലം താമസിക്കുന്നവരെ കൊണ്ട് എണ്ണം തികഞ്ഞ് നിസ്കരിച്ചാല്‍ ജുമുഅ ശരിയാകുമെന്ന്  അബൂ അലി ബ്നു അബീ ഹുറൈറ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter