ജമാഅത്തായി നിസ്ക്കരിമ്പോള്‍ രണ്ടാമത്തെ റക്അതില്‍ മഅ്മൂമിന്‍റെ ഫാത്തിഹ തീരുന്നതിന് മുമ്പ് ഇമാം റുകൂഇലേക്ക് പോയി. ഇമാം റുകൂഇല്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പ് മഅ്മൂമിന് ഫാത്തിഹ പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല എങ്കില്‍ എന്താണ് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

അഫ്സല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തിരക്കു മൂലമോ മഅ്മൂമിന്‍റെ മന്ദഗതിമൂലമോ മഅ്മൂം മറന്നതു മൂലമോ ഇമാം റുകൂഇല്‍ പോകുന്നതിനു മുമ്പ്  ഫാതിഹ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫാതിഹ പൂര്‍ത്തിയാക്കണം. ഇത്തരം അവസരത്തില്‍ ഇമാമുമായി മൂന്നു ദീര്‍ഘമായ റുക്നുകള്‍ പിന്തുന്നതില്‍ കുഴപ്പമില്ല. അങ്ങനെ ഫാതിഹ ഓതി, മൂന്നു ദീര്‍ഘ റുക്നുകള്‍ പിന്തിയിട്ടുമില്ലെങ്കില്‍ (മഅ്മൂം നിര്‍ത്തത്തിലാണെങ്കില്‍ ഇമാമിന്‍റെ രണ്ടാം സുജൂദിനെക്കാള്‍ പിന്താതെ) മഅ്മൂം തന്‍റെ നിസ്കാരം തുടരണം. അഥവാ റുകൂഅ്, ഇഅ്തിദാല്‍, സുജൂദ് അങ്ങനെ തുടരണം. അങ്ങനെ മഅ്മൂം സുജൂദില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഇമാം ഖിയാമിലാണെങ്കില്‍ ഫാതിഹ തുടങ്ങുക. ഫാതിഹ ഓതിത്തീരുന്നതിനു മുമ്പ് ഇമാം റുകൂഇല്‍ പോയാല്‍ ഇമാമിന്‍റെ കൂടെ റുകൂഅ് ചെയ്യുക. ബാക്കിയുള്ള ഫാതിഹ ഇമാം വഹിക്കും. അതല്ല ഇമാമിനെ റുകൂഇലോ റുകൂഇലേക്ക് കുനിയുന്നതായോ ആണെങ്കില്‍ ഇമാമിനോടൊപ്പം മഅ്മൂം റുകൂഇലേക്കു പോകുക. ഫാതിഹ ഇമാം വഹിക്കും. മഅ്മൂം മനഃപൂര്‍വ്വം ഫാതിഹ പിന്തിച്ചതാണെങ്കില്‍ അത്രയും ഭാഗം ഇമാം റുകൂഅ് ചെയ്യുന്നതിനു മുമ്പ് ഓതി തീര്‍ന്നാല്‍ കൂടെ റുകൂഅ് ചെയ്യുക. അല്ലെങ്കില്‍ ഇമാം എവിടെയാണോ അത് ചെയ്യുക. ഇമാമിന്‍റെ സലാമിനു ശേഷം ഒരു റക്അത് അധികം നിസ്കരിക്കുക. അല്ലാഹു നന്മയുടെ മാര്‍ഗ്ഗം മുറുകെപ്പിടിച്ചു ജീവിക്കാന്‍ നമുക്ക് തൌഫീഖ് നല്‍കട്ടെ!

ASK YOUR QUESTION

Voting Poll

Get Newsletter