നാല് റക്അത്ത് ഉള്ള നിസ്ക്കാരത്തില്‍ ഒന്നാമത്തെ അത്തഹിയ്യാതിലും അവസാനത്തെ അത്തഹിയ്യാതിലും ഉള്ള ഇരുത്തങ്ങള്‍ ഏതൊക്കെയാണ്?
ചോദ്യകർത്താവ്
നിയാസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സലാം ഉള്ള ഇരുത്തങ്ങളെല്ലാം തവറ്റുകിന്‍റെ ഇരുത്തവും അല്ലാത്തവ മുഴുവനും ഇഫ്തിറാശിന്‍റെ ഇരുത്തവുമാകല്‍ ശാഫിഈ മദ്ഹബില്‍ സുന്നത്താണ്. അതിനാല്‍ ഒന്നാമത്തെ അത്തഹിയ്യാത്തില്‍ ഇഫ്തിറാഷിന്‍റെ ഇരുത്തവും അവസാനത്തെ അത്തഹിയ്യാത്തില്‍ തവര്‍റുകിന്‍റെ ഇരുത്തവുമാണ് സുന്നത്ത്. എങ്ങനെ ഇരുന്നാലും ഇരുത്തം സ്വഹീഹാണ്. ഇഫ്തിറാശിന്‍റെ ഇരുത്തത്തിന്‍റെ രൂപം താഴെ ചിത്രത്തില്‍ നിന്ന് വ്യക്തമാകും.
തവറ്‍റുകിന്‍റെ രൂപമാണ് താഴെ
ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.