പള്ളിയില്‍ നിസ്ക്കരിക്കുമ്പോള്‍ അവിടെ അപശബ്ദങ്ങളും കൂടെയുള്ളവരുടെ അനാവശ്യ ശരീരചലനങ്ങളും മറ്റും കാരണമായി നിസ്ക്കാരത്തില്‍ ശ്രദ്ധ നഷ്ടപ്പെടുന്ന പക്ഷം ജുമുഅ ഒഴികെയുള്ള നിസ്ക്കാരങ്ങള്‍ വീട്ടില്‍ നിന്ന് നിസ്ക്കരിക്കാമോ..?
ചോദ്യകർത്താവ്
ഷമീര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ജമാഅത്തായി നിസ്കരിച്ചാല്‍ ഖുശൂഅ് ലഭിക്കുയില്ലെങ്കിലും ജമാഅത് തന്നെയാണ് ഉത്തമമെന്നാണ് പണ്ഡിത മതം. കാരണം ജമാഅത് ഫര്‍ള് ഐനാണെന്നു വരെ അഭിപ്രായങ്ങളുണ്ട്. എന്നാല്‍ ഗസാലി (റ) ക്ക് ഇതില്‍ വ്യത്യസ്ത അഭിപ്രായമാണ്. ജമാഅതിലുള്ളതിനേക്കാള്‍ ഒറ്റക്കു നിസ്കരിക്കുമ്പോള്‍ ഖുശൂഅ് ലഭിക്കുന്നുവെങ്കില്‍ ഒറ്റക്കു നിസ്കരിക്കലാണ് ഉത്തമമെന്നാണ് ഗസാലി (റ) തങ്ങളുടെ അഭിപ്രായം.
ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.