സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത്ത് ഓതാതിരുന്നാല്‍ സഹവിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ? സുജൂദ് ചെയ്യണം എന്നാണെങ്കില്‍ സൌദിയില്‍ നിസ്കരിക്കുമ്പോള്‍ അവര്‍ സുജൂദ് ചെയ്യുന്നതായി കാണുന്നില്ല. അവരോട് നമുക്ക് തുടരാമോ?
ചോദ്യകർത്താവ്
അസ്ലം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സുബ്ഹില്‍ ഖുനൂത് ഓതല്‍ സുന്നതാണ്. അത് ഓതാതിരുന്നാല്‍ സഹ്‍വിന്‍റെ സുജൂദ് ചെയ്യലും സുന്നതാണ്. ഖുനൂത് ഓതാതിരുന്നാലും സഹ്‍വിന്‍റെ സുജൂദ് ചെയ്യാതിരുന്നാലും ആ സുന്നത്തുകളുടെ പ്രതിഫലം നഷ്ടപ്പെടും. പക്ഷേ, അതു ഉപേക്ഷിച്ചതു മൂലം നിസ്കാരം ബാഥിലാകുകയില്ല. അതിനാല്‍ സഹ്‍വിന്‍റെ സുജൂദ് ചെയ്യാത്തവരെ തുടരാവുന്നതാണ്. ഇമാം ചെയ്തിട്ടില്ലെങ്കിലും മഅ്മൂമിനു സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്താണ്.
ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.