ജുമുഅയുടെ പൂര്ണമായ നിയ്യത്ത് എന്താണ്. ഒന്നാമത്തെ കുത്തബ നഷ്ടപെട്ടാല്‍ ജുമുഅ നഷ്ട്ടപെടുമോ അങ്ങിനെ നഷ്ട്ട പെടുക യാണെങ്കില്‍ ളുഹിര്‍ നിസ്കരിക്കണമോ ...

ചോദ്യകർത്താവ്

മുഹമ്മദ് അസ്‍ലം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ജുമുഅ നിസ്കാരത്തിനു മഅ്മൂം നിയ്യത്തു വെക്കേണ്ടത് ഇങ്ങനെ

ജുമുഅ എന്ന ഫര്‍ള് ഖിബ്‍ലയിലേക്ക് മുന്നിട്ട് അദാഅ് ആയി ഇമാമോടു കൂടി രണ്ട് റക്അത് അല്ലാഹു തആലാക്കു വേണ്ടി ഞാന്‍ നിസ്കരിക്കുന്നു.

ജുമുഅ നിസ്കാരം, ഫര്‍ള്, ഇമാമോടു കൂടെ (അല്ലെങ്കില്‍ ജമാഅത് ആയിട്ട്) എന്നിവ അതില്‍ ഉള്‍പ്പെടുത്തല്‍ നിര്‍ബന്ധമാണ്. അഥവാ ഏറ്റവും ചുരുങ്ങിയത് ജുമുഅ എന്ന ഫര്‍ള് ഇമാമോടു കൂടെ ഞാന് നിസ്കരിക്കുന്നു.

ജുമുഅയുടെ രണ്ടാം റക്അത് ഇമാമിനോടൊപ്പം ലഭിച്ചാല്‍ തന്നെ ജുമുഅ ലഭിച്ചു. അവന്‍ ളുഹ്‍റ് നിസ്കരിക്കേണ്ടതില്ല.  ഒന്നാമത്തെയോ രണ്ടാമത്തെയോ ഖുതുബ തന്നെയോ അവനു നഷ്ടപ്പെട്ടാലും ശരി. പക്ഷേ, അവന്‍ വലിയ ശ്രേഷ്ടതയും പ്രതിഫലവുമാണ് നഷ്ടപ്പെടുത്തി കളഞ്ഞത്.

ഒരിടത്ത് പ്രാദേശിക വാസികളായി നാല്പതു ആളുകള്‍ മാത്രമുള്ള ജുമുഅയുണ്ടെങ്കില്‍ അതില്‍ നാല്‍പതാമത്തേതു താങ്കളുമാണെങ്കില്‍ ഖുതുബയുടെ ഏതെങ്കിലും ഒരു റുക്‍ന് കേള്‍ക്കാന്‍ സന്നിഹിതനാവാതിരുന്നാല്‍ തന്നെ ആ ജുമുഅ ശരിയാകുകയില്ല. അവിടെയുള്ള എല്ലാവരും ളുഹ്റായി മടക്കി നിസ്കരിക്കേണ്ടി വരും.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter